ഭാരതത്തിന് ഇന്നു മുതല്‍ പുതിയ മുഖം; ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി

ഭാരതത്തിന് ഇന്നു മുതല്‍ പുതിയ മുഖം. ഇന്ത്യയുടെ പുതിയ ഭൂപടം പുറത്തിറക്കി സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ച് മോദി സര്‍ക്കാര്‍. ജമ്മു കശ്മീര്‍ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ശേഷമുള്ള ഭാരതത്തിന്റെ പുതിയ ഭൂപടം പുറത്തിറക്കി. സംസ്ഥാനം വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ന് നിലവില്‍ വന്നതിന്റെ തൊട്ട് പിന്നാലെയാണ് പുതിയ ഭൂപടം പുറത്തിറക്കിയത്.
ഇതോടെ രാജ്യത്ത് ഒരു സംസ്ഥാനം കുറയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ കൂടും. ആഗസ്ത് അഞ്ചിനാണ് ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണറായി ഗിരീഷ് ചന്ദ്ര മുര്‍മുവും ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണറായി രാധാകൃഷ്ണ മാഥുറും ഇന്ന് ചുമതലയേറ്റു.. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ കേന്ദ്ര ഭരണപ്രദേശങ്ങളിലെ ഉദ്യോഗസ്ഥരെ ജമ്മു കശ്മീരിലും ലഡാക്കിലുമായി നിയമിക്കും. ജമ്മു കശ്മീരിലെ വിഭജനത്തോടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം 28 ആയി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒമ്പതായി ഉയര്‍ന്നിട്ടുണ്ട്.
ജമ്മു കശ്മീര്‍ സംസ്ഥാനത്തെ രണ്ടു കേന്ദ്ര ഭരണ പ്രദേശമായി വിഭജിച്ച് ഏകദേശം രണ്ടു മാസങ്ങള്‍ക്ക് ശേഷമാണ് ജമ്മുകശ്മീരിലെ ആദ്യത്തെ ലഫ്റ്റനന്റ് ഗവര്‍ണറായി ഗിരിഷ് ചന്ദ്ര മുര്‍മു ചുമതലയേറ്റത്. ജമ്മുകശ്മീരിന് നിയമസഭയും പുതുച്ചേരി പോലുള്ള തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും ഉണ്ടാകും. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി നേതാവ് ജുഗല്‍ കിഷോര്‍, രാജ്യസഭാ അംഗങ്ങളും പിഡിപി അംഗം നസീര്‍ ലാവേ ഉള്‍പ്പെടെ 250 പേര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha