ജെങ് ഷുവാങിന്റെ നാവടിപ്പിച്ച ഇന്ത്യയുടെ മറുപടി; ജമ്മു കശ്മീര്‍ വിഷയത്തില്‍ ചൈന ഇടപെടേണ്ടതില്ലെന്ന് മറുപടിയുമായി ഇന്ത്യ

ജെങ് ഷുവാങിന്റെ നാവടിപ്പിച്ച ഇന്ത്യയുടെ മറുപടി. ജമ്മു കശ്മീര്‍ വിഷയത്തില്‍ ചൈന ഇടപെടേണ്ടതില്ലെന്ന് മറുപടിയുമായി ഇന്ത്യ. ജമ്മു കശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളാക്കി കൊണ്ടുള്ള തീരുമാനം നിയമ വിരുദ്ധവും നിരര്‍ത്ഥകവുമാണെന്ന ചൈനയുടെ പ്രസ്താവനയ്ക്കാണ് ഈ മറുപടി നല്‍കിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് അറിയിച്ചത്.
ചൈനയടക്കം ഒരു രാജ്യവും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ അഭിപ്രായം പറയുന്നതിനോട് ഇന്ത്യയ്ക്ക് താല്‍പര്യമില്ല. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ അഭിപ്രായപ്രകടനങ്ങള്‍ നടത്താറുമില്ല. ഇന്ത്യയുടെ പരമാധികാരത്തെ ചൈന ബഹുമാനിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം തങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്നാണ് ചൈനയുടെ ആരോപണം.
ജമ്മു കശ്മീരും ലഡാക്കും പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളാക്കുമ്പോള്‍ ചൈനയുടെ അധികാര പരിധിയിലുള്ള ചില സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇത് ചൈനയുടെ പരമാധികാരത്തെ ചോദ്യംചെയ്യുന്നതാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് പ്രസ്താവന നടത്തിയിരുന്നു. അതേസമയം കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപവത്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തികളുമായി ബന്ധപ്പെട്ട് കൂടുതല്‍ അവകാശവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ നേരത്തെ ചൈനയോട് വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അധികാരങ്ങള്‍ മുന്‍നിര്‍ത്തിയുള്ള നടപടികളാണ് ഇന്ത്യയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha