ഐ.എന്‍.എക്‌സ് മീഡിയ കേസ്; ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി; ആരോഗ്യം സാധാരണ നിലയിലാണെന്ന് റിപ്പോർട്ട്

തിഹാര്‍ ജയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഐ.എന്‍.എക്‌സ് മീഡിയ കേസില്ലാണ് അദ്ദേഹം ജയിൽ ശിക്ഷ അനുഭവിക്കുന്നത്.എന്നാൽ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കത്തക്ക മാത്രമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പി ചിദംബരത്തിന് ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ചിദംബരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി നേരത്തേ എയിംസിലെ ഡോക്ടര്‍മാരെ നിയമിച്ചിരുന്നു. ഡോക്ടര്‍മാർ അംഗങ്ങളായ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുകയുണ്ടായി.
എന്നാൽ തിഹാര്‍ ജയിലിലെത്തി ഡോക്ടര്‍മാര്‍ ചിദംബരത്തെ പരിശോധിച്ചു. ചിദംബരത്തെ ആശുപത്രിയിലാക്കേണ്ടതില്ലെന്നും നിലവില്‍ എല്ലാ ആരോഗ്യസൂചികകളും സാധാരണനിലയിലാണെന്നും വിവരം അവർ നൽകി. ഈ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് ഡല്‍ഹി ഹൈക്കോടതി ചിദംബരത്തിന് ജാമ്യം നിഷേധിച്ചത്. തിഹാര്‍ ജയിലില്‍ ചിദംബരത്തിന് വൃത്തിയുള്ള സൗകര്യങ്ങളൊരുക്കണമെന്ന് ജയിലധികൃതരോട് ഹൈക്കോടതി നിര്‍ദേശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha