പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമം; രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു

നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് ജൂബിലി ബസ്സ്റ്റാന്‍ഡിന് സമീപത്തെ വിജനമായ സ്ഥലത്ത് കുഞ്ഞുമായെത്തിയ രണ്ട് പേര്‍ കുഴിയെടുക്കുന്നത് ഓട്ടോറിക്ഷാ ഡ്രൈവറുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. ഇദ്ദേഹം അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ മുത്തച്ഛനും അമ്മാവനുമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
കുട്ടി മരിച്ചതാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. തന്റെ പേരമകളുടെ കുട്ടിയാണെന്നും പേരമകളും പ്രസവത്തിനിടെ മരിച്ചെന്നും പൊലീസിനെ അറിയിച്ചു. ബസില്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍ ഇവിടെ കുഴിച്ചുമൂടാന്‍ തീരുമാനിച്ചുവെന്നാണ് ഇരുവരും പറഞ്ഞത്.
എന്നാല്‍, പൊലീസ് പരിശോധിച്ചപ്പോള്‍ കുട്ടി ജീവനോടെയുണ്ടെന്ന് കണ്ടെത്തി. ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് ബാഗില്‍ അടച്ച നിലയിലായിരുന്നു കുട്ടി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
https://www.facebook.com/Malayalivartha