വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ യുവാവ് തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ

വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കാണാതായ യുവാവിനെ തലയ്ക്കടിയേറ്റ്മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മുസ്സഫര്‍നഗറിലാണ് സംഭവം നടന്നത് തന്നെ. ചപര്‍ സ്വദേശി രാജീവി(25)നെയാണ് ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയതായി ലഭിക്കുന്ന വിവരം.
അതോടൊപ്പം തന്നെ ഒക്ടോബര്‍ 29നാണ് രാജീവിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവിന്റെ മൃതദേഹം സമീപപ്രദേശത്തെ കൃഷിയിടത്തില്‍ നടത്തിയ തിരച്ചിലിൽ പോലീസ് കണ്ടെത്തിയത്.
അതേസമയമ് കൊലപാതകത്തിന്റെ ദൃശ്യങ്ങളും സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. ആര്യകാന്ത് എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം എന്നത്. അതേസമയം, കൊലപാകത കാരണം വ്യക്തമല്ലെന്നും പ്രതിക്കായുള്ള അന്വേഷണം തുടങ്ങിയതായും പോലീസ് വ്യക്തമാക്കുകയുണ്ടായി. നവംബര്‍ 19ന് രാജീവിന്റെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാകതം നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha