ഓഫീസിനുള്ളിൽ ഹെൽമെറ്റ് ധരിച്ച് ജീവനക്കാർ; ഫോട്ടോ കണ്ട് സ്ഥലത്തെത്തിയവർ ഞെട്ടി

കെട്ടിടം എപ്പോൾ വേണമെങ്കിലും നിലംപതിക്കും. എന്നാലും ബാണ്ഡയിലെ വൈദ്യുതി വകുപ്പ് ജീവനക്കാർ ജോലി ചെയ്യുന്നത് നിർത്തിയില്ല. പുറത്ത് വാൻ ചിത്രത്തിന് പിന്നാലെ വൈദ്യുതി വകുപ്പിന്റെ ഓഫീസ് അന്വേഷിച്ചെത്തിയ മാധ്യമപ്രവർത്തകർ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കണ്ട് അമ്പരന്നു.
ജോലി ചെയ്യുമ്പോൾ തന്നെ കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്ന് വീഴും. മാത്രമല്ല മഴക്കാലത്ത് കുട ചൂടി ഇരിക്കേണ്ടി വരും. ഇത്തരത്തിൽ ഒരു അവസ്ഥയിലൂടെയാണ് ജീവനക്കാർ കടന്ന് പോകുന്നത്. എന്നാൽ ജോലിക്ക് പോകുന്നത്നിർത്താതെ ജീവൻ രക്ഷിക്കാൻ അവർ ചെയ്യുന്ന കാര്യമാണ് ഹെൽമെറ്റ് ധരിച്ചിരിക്കൽ. ഓഫീസിലെ ഫർണിച്ചറുകളും നശിച്ച അവസ്ഥയിലാണ്. ഫയലുകൾ സൂക്ഷിക്കാൻ പറ്റിയ അലമാരയോ അടച്ചുറപ്പുള്ള ഷെൽഫോ ഇല്ല. വൈദ്യുതി ബോർഡിന് അധികൃതർ പുതിയ കെട്ടിടം അനുവദിക്കണമെന്ന ആവശ്യം ജീവക്കാർ ഉയർത്തുന്നുണ്ട്.
https://www.facebook.com/Malayalivartha