എന്നെ തൊടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണ്; അൽപ്പന് ഐശ്വര്യം വന്നെന്നു വിമർശകർ; സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ രാണു മണ്ഡലിനുനേരെ വിമർശനപ്പെരുമഴ

ലതാ മങ്കേഷ്കറിന്‍റെ 'ഏക് പ്യാര്‍ കാ നഗ്മാ എന്ന ഗാനാലാപനത്തിന്റെ ഒരു വീഡിയോയിലൂടെ റണാഘട്ട് സ്റ്റേഷന്‍റെ പ്ലാറ്റ്ഫോമില്‍ നിന്നും ബോളിവുഡിലെത്തിയ വ്യക്തിയാണ് രാണു മണ്ഡല്‍. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് രാണു ട്രെന്‍ഡിംഗ് ചാര്‍ട്ടില്‍ ഇടം നേടിയത്.
ഇതേ തുടര്‍ന്ന്, ഹിമേഷ് രേഷ്മിയയ്ക്കൊപ്പം ബോളിവുഡില്‍ ഒരു ഗാനം ആലപിക്കാനുള്ള അവസരവും രാണുവിനെ തേടിയെത്തി. രാണുവും ഹിമേഷും ചേര്‍ന്നാലപിച്ച 'തേരി മേരി കഹാനി' എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ റാണു മണ്ഡൽ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. റാണുവിനെ വാഴ്ത്തിയവർതന്നെ ഇപ്പോൾ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. റാണുവിനൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്ന ആരാധികയെ ശകാരിക്കുന്നതിന്റെ വിഡിയോയും തുടർന്നുണ്ടായ വിവാദങ്ങളുമാണ് പുതിയ വാർത്തയ്ക്ക് ആധാരം. ‘എന്നെ തൊടരുത്, ഞാനിപ്പോൾ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന റാണുവിനെ ദൃശ്യങ്ങളിൽ കാണാം. നിരവധി ആളുകൾ ഈ വിഡിയോ പങ്കു വച്ചിട്ടുണ്ട്.
ആൾതിരക്കുള്ള ഒരു കടയിൽ വച്ചാണ് സംഭവം. സംഭവം കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമിൽ പ്രചരിച്ച വിഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായെത്തിയത്. റാണുവിന്റെ ഈ പ്രവൃത്തിയെ വിമർശിച്ച് പലരും കമന്റുകൾ രേഖപ്പെടുത്തി.
ഉപജീവനത്തിനായി റെയിൽവേ സ്‌റ്റേഷനിൽ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡാലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗൺ എന്ന ചിത്രത്തിലെ ‘ആഷികി മെൻ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവർ റെക്കോർഡ് ചെയ്തിരുന്നു. മറ്റൊരു ഭാഗ്യവും രാണുവിനെ തേടിയെത്തി. ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ 55 ലക്ഷം വില വരുന്ന ഒരു വീട് രാണുവിന് സമ്മാനിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha