ജന്മദിനാശംസകൾ നേർന്ന ആരാധകർക്ക് നന്ദി അറിയിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി

ജന്മദിനാശംസകൾ നേർന്ന ആരാധകർക്ക് നന്ദി അറിയിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. കോഹ്‌ലി 31-ാം വയസ്സിൻറെ നിറവിൽ. ജന്മദിനത്തോടനുബന്ധിച്ച് വിരാട് കോഹ്‌ലി ഭാര്യ അനുഷ്ക ശർമ്മയ്‌ക്കൊപ്പം ഒരു ചിത്രം ട്വിറ്ററിലൂടെ പങ്ക് വച്ചു. എന്റെ സൗൾ മേറ്റിനൊപ്പം പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞത് എത്ര വലിയ അനുഗ്രഹമാണെന്നും ആശംസകൾ നേർന്ന ആരാധകർക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുള്ള നന്ദിയെന്നും ട്വീറ്റ് ചെയ്തു .
വിരാട് കോഹ്‌ലി അനുഷ്കയ്‌ക്കൊപ്പം ഭൂട്ടാനിലാണ് ആഘോഷിച്ചത്. ബംഗ്ലാദേശിനെതിരായ ട്വന്റി -20 ഇന്റർനാഷണൽ (ടി 20 ഐ) പരമ്പരയിൽ നിന്നും മാറി നിൽക്കുകയാണ് താരം. ക്രിക്കറ്റ് താരങ്ങൾ മാത്രമല്ല, വിരാട് കോഹ്‌ലിക്ക് പ്രീമിയർ ലീഗ് താരങ്ങളും ജന്മദിനാശംസകൾ നേർന്നിരുന്നു.
https://www.facebook.com/Malayalivartha