ആ വമ്പന്‍ എത്തി; മിസൈല്‍ പ്രതിരോധ സംവിധാനമായ ട്രയംഫ് എസ് 400 എത്രയും വേഗം നല്‍കാന്‍ റഷ്യയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യ

ആ വമ്പന്‍ എത്തി. ഇന്ത്യന്‍ ആകാശത്തിന്റെ കാവലാള്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍. മിസൈല്‍ പ്രതിരോധ സംവിധാനമായ ട്രയംഫ് എസ് 400 എത്രയും വേഗം നല്‍കാന്‍ റഷ്യയോട് ആവശ്യപ്പെടുമെന്ന് ഇന്ത്യ. പ്രധാന നഗരങ്ങളിലെ ആകാശ പ്രതിരോധം ശക്തമാക്കുക, ശത്രു രാജ്യങ്ങളുടെ ചാര കണ്ണുകളില്‍ നിന്ന് ഇന്ത്യയെ സംരക്ഷിക്കുക തുടങ്ങിയവയാണ് ട്രയംഫിലൂടെ ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്. 4000 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയിലായിരിക്കും എസ് 400 ട്രയംഫ് ഉപയോഗിക്കുകയെന്നാണ് സൂചന.
2020 ഒക്ടോബറില്‍ രാജ്യത്ത് എസ് 400 എത്തുമെന്നാണ് റഷ്യ നേരത്തെ അറിയിച്ചത്. എന്നാല്‍ 2020 ഒക്ടോബര്‍ മുതല്‍ 2023 എപ്രില്‍ വരെയുള്ള കാലയളവിലായിരിക്കും ട്രയംഫ് രാജ്യത്ത് എത്തുക. എന്നാല്‍ എത്രയും വേഗത്തില്‍ എസ് 400 രാജ്യത്ത് എത്തിക്കണമെന്നാണ് റഷ്യയോട് ഇന്ത്യ ആവശ്യപ്പെടുക. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് റഷ്യയിലെ നിര്‍മ്മാണ ശാലയായ സെന്റ് പീറ്റ്സ് ബര്‍ഗ് സന്ദര്‍ശിച്ചിരുന്നു.
എസ് 300 സിസ്റ്റങ്ങളുടെ നവീകരിച്ച പതിപ്പാണ് എസ്-400. ബോംബുകളെ കണ്ടെത്താനും നശിപ്പിക്കാനും വളരെ എളുപ്പം ട്രയംഫിന് സാധിക്കും. ഇന്ത്യയെ ലക്ഷ്യമിട്ട് ശത്രുക്കള്‍ അയക്കുന്ന മിസൈല്‍, ഡ്രോണ്‍ തുടങ്ങിയവയെ 380 കിലോമീറ്റര്‍ ദൂരത്തു നിന്നു തന്നെ ഇതിന് കണ്ടു പിടിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. 40,000 കോടി രൂപ മുടക്കി 5 സ്‌ക്വാഡ്രണ്‍ എസ് 400 ട്രയംഫാണ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്. നിലവില്‍ ആദ്യ ഗഡുവായ 6,000 കോടി രൂപയാണ് ഇന്ത്യ റഷ്യയ്ക്ക് കൈമാറിയത്. 2018-ലാണ് ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായത്. കഴിഞ്ഞ ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നടന്ന 19-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്. അതേസമയം അന്തര്‍ വാഹിനിയില്‍ നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന ആണവ മിസൈലായ 'ആകുല വണ്‍' പാട്ട കരാറിനും മാര്‍ച്ചില്‍ ധാരണയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിനിധി ചര്‍ച്ചകളും നടന്നിരുന്നു. 21,000 കോടി രൂപയാണ് കരാറില്‍ പറയുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് റഷ്യന്‍ പ്രതിനിധിയായ സെര്‍ജി ഷോയ്ഗുമായി നടന്ന കൂടിക്കാഴ്ചയിലാണ് ആക്കുള വണ്‍ കരാറിന് തീരുമാനമായത്. 2025-ഓടെ ആകുല വണ്‍ വിക്ഷേപിക്കാന്‍ തയ്യാറാകുമെന്നാണ് സൂചന. ആകുല വണ്‍ വിക്ഷേപിക്കാന്‍ തയ്യാറാകുന്നതു വരെ ചക്രയുടെ കാലാവധി നീട്ടാനും ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha