അഞ്ചാം ദിനവും അശാന്തമായി രാജ്യതലസ്ഥാനം; കേന്ദ്ര സർക്കാരെ പ്രതിരോധത്തിലാക്കി അഭിഭാഷക-പോലീസ് തർക്കം; അമിത് ഷാക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഹാഷ് റ്റാഗുകൾ

അഭിഭാഷകരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.നീണ്ട അഞ്ച് ദിവസം നീണ്ട് നിന്ന തെരുവ് യുദ്ധത്തിനായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. ചൊവ്വാഴ്ച ദില്ലി പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ കോൺഗ്രസ് നേതാവും മുതിർന്ന നടനുമായ ശത്രുഘൺ സിൻഹ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോടതി വളപ്പിൽ നടക്കുന്ന ഈ സംഘർഷം കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കുക മാത്രമല്ല പ്രതിപക്ഷവും ശക്തമായ ആരോപണം ഉയർത്തുന്നുണ്ട്. ഈ വിഷയത്തിലെ ഇടപടലുകളെല്ലാം പരാജയപ്പെടുന്നുവെന്ന് കണ്ടതോടെ ആഭ്യന്തര സെക്രട്ടറിയെ വിളിപ്പിച്ചെങ്കിലും പരസ്യപ്രതികരണത്തിന് അമിത്ഷാ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. എന്നാലും രാജ്യ തല സ്ഥാന നഗരിയെ അശാന്തമാക്കുന്ന ഈ പ്രശ്നത്തിൽ ഉചിതമായ നടപടി ഉടൻ തന്നെ കേന്ദ്ര് സർക്കാർ എടുക്കും. രാജ്യ തലസ്ഥാനത്തെ ക്രമസമാധാനം പെരുവഴിയിലായെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. അമിത് ഷാ എവിടെ എന്ന ഹാഷ് ടാഗുകൾ സാമൂഹിക മാധ്യമങ്ങളിലും നിറഞ്ഞു കഴിഞ്ഞിരുന്നു. ഈ വിഷയത്തിൽ കനത്ത പ്രതിഷേധങ്ങളും ആക്ഷേപങ്ങളും ഉയരുമ്പോഴും വേഗത്തിൽ തന്നെ നടപടി സ്വീകരിക്കും. തിരക്കേറിയ വികാസ് മാർഗിന്റെ ഒരു പാത മുഴുവൻ പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധത്തിനിറങ്ങിയപ്പോൾ സോഷ്യൽ മീഡിയയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൗനം പരിഹാസ്യമായി മാറിയിരുന്നു . #WhereIsAmitShah ട്വിറ്ററിൽ ദിവസം മുഴുവൻ വ്യാപകമായിരുന്നു.
അതേ സമയം ഇന്ന് വീണ്ടും ദില്ലിയിൽ സംഘർഷം ഉണ്ടായി. അഭിഭാഷകരും പോലിസും ഏറ്റു മുട്ടിയതിന് പിന്നാലെ പോലീസ് നടത്തിയ പ്രതിഷേധം ശക്തമായിരുന്നു. പൊലീസുകാരെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ദില്ലിയിൽ പൊലീസുകാര്‍ നടത്തിയ അസാധാരണ സമരം 11 മണിക്കൂർ നീണ്ട് നിന്നിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും എന്ന പൊലീസ് കമ്മീഷണറുടെ ഉറപ്പ് അംഗീകരിച്ചാണ് പൊലീസുകാര്‍ സമരത്തിൻ നിന്ന് പിന്മറിയത്. അക്രമത്തിൽ പരിക്കേറ്റ പൊലീസുകാര്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും ധനസഹായം നൽകാനും ദില്ലി ലെഫ. ഗവര്‍ണര്‍ അനിൽ ബൈജാൽ നിര്‍ദ്ദേശിച്ചിരുന്നു. തെരുവിലിറങ്ങി പൊലീസ് സമരം ചെയ്തിരുന്നു. ദില്ലി ഇതുവരെ കാണാത്ത തരത്തിലുള്ള ശക്തമായ പ്രതിഷേധമായിരുന്നു പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായത്. ഇതേത്തുടര്‍ന്ന് പൊലീസിന്‍റെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പ് ഉന്നത പൊലീസ് നേതൃത്വത്തിന്‍റെയടക്കം ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇതിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ അഭിഭാഷകര്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha