ജിഗാനിയില്‍ ഇന്ത്യയുടെ സിംഹഗര്‍ജനം; ജ്യത്തെ ആദ്യ തദ്ദേശീയ സ്നൈപര്‍ റൈഫിളുമായി എസ്എസ്എസ് ഡിഫന്‍സ്

പ്രതിരോധമേഖലയിലും മെയ്ക്ക് ഇന്‍ ഇന്ത്യ. രാജ്യത്തെ ആദ്യ തദ്ദേശീയ സ്നൈപര്‍ റൈഫിളുമായി എസ്എസ്എസ് ഡിഫന്‍സ്. രാജ്യത്തെ ആദ്യ തദ്ദേശീയ സ്നൈപര്‍ റൈഫിളിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്ത് ബെംഗളൂരു ആസ്ഥാനമായുള്ള ആയുധ നിര്‍മാണ കമ്പനി. എസ്എസ്എസ് ഡിഫന്‍സാണ് ഇത്തരത്തില്‍ രണ്ട് സ്നൈപര്‍ റൈഫിളുകള്‍ വികസിപ്പിച്ചെടുത്തത്. ഇത്തരം സംരംഭത്തിലൂടെ ഇന്ത്യയെ ആയുധ നിര്‍മാണ, കയറ്റുമതി കേന്ദ്രമാക്കി മാറ്റാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്ന് എസ്എസ്എസ് ഡിഫന്‍സ് മാനേജിംഗ് ഡയറക്ടര്‍ സതീഷ് ആര്‍. മച്ചാനി പറഞ്ഞു.
പ്രതിരോധമേഖലയിലും മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ചതുമുതലാണ് തങ്ങള്‍ ഈ റൈഫിളുകള്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിക്കാന്‍ തുടങ്ങിയത്തെന്ന് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ സ്നൈപര്‍ റൈഫിള്‍സ് കമ്പനിയായ എസ്എസ്എസ് ഡിഫന്‍സ് വ്യക്തമാക്കി. രാജ്യത്ത് ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ അനുമതിയുള്ള ചുരുക്കം ചില നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് 61 വര്‍ഷം പാരമ്പര്യമുള്ള എസ്എസ്എസ് ഡിഫന്‍സ് കമ്പനി. പ്രതിരോധ മേഖലയ്ക്കായി ആയുധ ഘടകങ്ങല്‍ നിര്‍മ്മിച്ചു നല്‍ക്കുന്ന എസ്എസ്എസ് ഡിഫന്‍സിന് സുരക്ഷാ സേനയ്ക്കായി സമ്പൂര്‍ണ്ണ ആയുധ സംവിധാനം വികസിപ്പിക്കുക എന്ന ലക്ഷ്യമാണുള്ളതെന്നും കമ്പനി എം.ഡി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലുള്ള ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ തങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തികേണ്ടതുണ്ടെന്നും അദേഹം വ്യക്തമാക്കി. കര്‍ണാടകയിലെ ജിഗാനിയില്‍ കമ്പനി അതിന്റെ നിര്‍മ്മാണ യൂണിറ്റിനായി ഏകദേശം രണ്ട് ഏക്കറില്‍ ഫാക്ടറി നിര്‍മ്മിക്കുന്നതായും സതീഷ് പറഞ്ഞു.
https://www.facebook.com/Malayalivartha