ഇനി പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടാകില്ല; കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ഘട്ട സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉടനുണ്ടാകുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ഘട്ട സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉടനുണ്ടാകുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ആദ്യ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ഏറ്റെടുക്കലടക്കമുളള പരിഷ്‌കാരങ്ങള്‍ രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ നടപ്പാകാതെ പോയിരുന്നു. എന്നാല്‍, ഇനി ഇത്തരം പ്രതിസന്ധികള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടാകില്ലെന്നും അവര്‍ പരേക്ഷമായി പറഞ്ഞു.
ഭൂമി, തൊഴില്‍ അടക്കമുളള വിഷയങ്ങളുമായി ബന്ധപ്പെട്ട വരും ദിവസങ്ങളില്‍ കൂടുതല്‍ പരിഷ്‌കാര നിക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന. ബിജെപിക്ക് തെരഞ്ഞെടുപ്പിലൂടെ ലഭിച്ച വന്‍ ജനപിന്തുണ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് സഹായകരമാണെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യത്തെ സ്‌നേഹിക്കുന്നതും മുതലാളിത്തത്തെ ബഹുമാനിക്കുന്നതുമായ അന്തരീക്ഷമുള്ള ഇന്ത്യയേക്കാള്‍ മികച്ചൊരു ഇടം നിക്ഷേപകര്‍ക്ക് ലോകത്ത് കണ്ടെത്താന്‍ കഴിയില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐഎംഎഫിന്റെ ആസ്ഥാനത്ത് രാജ്യാന്തര നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്നും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. പരിഷ്‌കരണങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഏറ്റവും മികച്ച മാനവവിഭവശേഷിയും സര്‍ക്കാരും ഇവിടെയുണ്ട്. എല്ലാത്തിനും മുകളില്‍ ജനാധിപത്യവും നിയമവാഴ്ചയുമുണ്ട്,'' എന്തുകൊണ്ട് ഇന്ത്യ നിക്ഷേപകര്‍ക്ക് അനുകൂലമായ അന്തരീക്ഷമാകുന്നു എന്ന് വിശദീകരിച്ചുകൊണ്ട് നിര്‍മല സീതാരാമന്‍ പറഞ്ഞു. നിങ്ങള്‍ക്ക് ഇതിലും മികച്ചത് മറ്റൊന്നില്ല ... ജനാധിപത്യം ഇഷ്ടപ്പെടുന്ന, മുതലാളിത്തത്തെ ബഹുമാനിക്കുന്ന അന്തരീക്ഷമാണ് ഇന്ത്യയില്‍. ഈ സര്‍ക്കാര്‍ എല്ലാവരുമായും ആഴ്ചതോറും ഇടപഴകുന്നുണ്ടെന്നും കോര്‍പ്പറേറ്റ് മേഖലയോടോ നിക്ഷേപകരോടോ യാതൊരു വിധ വിശ്വാസക്കുറവും സര്‍ക്കാരിനില്ലെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഈ സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറാണെന്നും പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ പറഞ്ഞു. ഇന്ത്യയിലെ ധനക്കമ്മി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha