കുടിക്കാന് യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില് കേരളത്തിലെ തിരുവനന്തപുരവും...ഇന്ത്യയിൽ ഉള്ളവർക്ക് നല്ല വെള്ളം കുടിക്കണമെങ്കിൽ മുംബൈയിൽ പോകേണ്ട അവസ്ഥയാണിപ്പോൾ

കുടിക്കാന് യോഗ്യമല്ലാത്ത പൈപ്പ് വെള്ളം വിതരണം ചെയ്യുന്നതില് കേരളത്തിലെ തിരുവനന്തപുരവുമുണ്ട്......ചണ്ഡിഗഡ്, പാട്ന, ഭോപാല്,ഗുവാഹട്ടി, ബെംഗളൂരു, ഗാന്ധിനഗര്, ലഖ്നൗ, ജമ്മു, ജയ്പുര്,ഡെറാഡുണ്, ചെന്നൈ, കൊല്ക്കത്ത എന്നിവയാണ് മറ്റ് നഗരങ്ങള്..
ഇന്ത്യയിൽ ഏറ്റവും നല്ല കുടിവെള്ളം പൈപ്പുകളിലൂടെ ലഭിക്കുന്നത് മുംബയിൽ മാത്രമാണെന്നാണ് ഇന്നലെ ഇതുസംബന്ധിച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർസിന്റെ (ബിഐഎസ്) പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചുകൊണ്ട് കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാൻ വെളിപ്പെടുത്തിയത്.
രാജ്യത്തെ 21 നഗരങ്ങളിൽനിന്നു ശേഖരിച്ച കുടിവെള്ള സാമ്പിളുകളിൽ ഡൽഹിയും തിരുവനന്തപുരവും ഉൾപ്പെടെയുള്ള നഗരങ്ങളിലെ പൈപ്പ് വെള്ളം കുടിക്കാൻ കൊള്ളാത്തതാണെന്നാണു വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ മുംബൈയിൽനിന്നു ശേഖരിച്ച കുടിവെള്ളത്തിന്റെ സാമ്പിൾ മാത്രമാണ് നിലവാരമുള്ളത്.
ചെളിമയമുള്ളതും കട്ടിയേറിയതും ദുർഗന്ധമുള്ളതുമായ വെള്ളത്തിനു പുറമേ ക്ലോറൈഡ്, ഫ്ളോറൈഡ്, ബോറോണ്, കോളിഫോം തുടങ്ങി മാരകമായ പദാർഥങ്ങളുടെയും ബാക്ടീരിയകളുടെയും സാന്നിധ്യമാണ് തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലെ കുടിവെള്ളത്തിൽ കണ്ടെത്തിയത്.
പത്തു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനയിൽ പത്തിലും തിരുവനന്തപുരത്തുനിന്നെടുത്ത കുടിവെള്ളം പരാജയപ്പെട്ടു. ഡൽഹിയിലെ നിന്നുള്ള കുടിവെള്ളം ബിഐഎസിന്റെ പതിനൊന്നു മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശോധനകളിലും പരാജയപ്പെട്ടു.
ഇതു തീർത്തും അപകടരമായ നിലയിൽ കുടിക്കാൻ കൊള്ളാത്തതാണെന്ന് മന്ത്രിതന്നെ വ്യക്തമാക്കി. മുംബൈയിൽനിന്നു ശേഖരിച്ച കുടിവെള്ള സാന്പിൾ ബിഐഎസിന്റെ പത്തു നിബന്ധനകളോട് ചേർന്നുനിൽക്കുന്നവയാണ്. കുടിക്കാൻ കൊള്ളാവുന്ന വെള്ളം കിട്ടുന്ന സ്ഥലങ്ങളിൽ രണ്ടാം സ്ഥാനം ഹൈദരാബാദിനാണ്.
ചണ്ഡിഗഡ്, തിരുവനന്തപുരം, പാറ്റ്ന, ഭോപ്പാൽ, ഗോഹട്ടി, ബംഗളൂരു, ഗാന്ധിനഗർ, ലക്നോ, ജമ്മു, ജയ്പുർ, ഡെറാഡൂണ്, ചെന്നൈ, കോൽക്കത്ത എന്നിവിടങ്ങളിൽനിന്നു ശേഖരിച്ച കുടിവെള്ള സാന്പിളുകൾ ഒരു തരത്തിലും കുടിക്കാൻ കൊള്ളാത്തതാണ്.
ഈ സ്ഥലങ്ങളിലെ പൈപ്പ് വെള്ളം കുടിക്കാൻ കഴിയുന്നതാക്കി മാറ്റാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് എന്തു ചെയ്യാൻ കഴിയുമെന്നാരാഞ്ഞ് സംസ്ഥാന സർക്കാരുകൾക്കു കത്തെഴുതിയിട്ടുണ്ടെന്നും രാം വിലാസ് പസ്വാൻ പറഞ്ഞു.
ജനങ്ങൾക്ക് കുടിക്കാൻ കൊള്ളാവുന്ന വെള്ളം ഉറപ്പാക്കണം. രോഗകാരണമാകുന്ന വെള്ളം ഒരു തരത്തിലും വിതരണം ചെയ്യാൻ അനുവദിക്കരുതെന്നും മന്ത്രി പറഞ്ഞു.ജനങ്ങള്ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന് എന്ത് സഹായമാണ് കേന്ദ്രം നല്കേണ്ടതെന്ന് സംസ്ഥാനങ്ങള്ക്ക് കത്തെഴുതി ചോദിക്കുമെന്നും മന്ത്രി പറഞ്ഞു...
മുംബൈക്കു പുറമേ ഹൈദരാബാദ്, ഭുവനേശ്വർ, റാഞ്ചി, റായ്പുർ, അമരാവതി, ഷിംല തുടങ്ങിയ തലസ്ഥാന നഗരങ്ങളിലെ കുടിവെള്ളം ഗുണനിലവാരം പുലർത്തുന്നതാണ്.
കേന്ദ്രസര്ക്കാരിന്റെ എല്ലാവര്ക്കും കുടിവെള്ളം എന്ന ജല് ജീവന് മിഷന് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പൈപ്പ് വെള്ളത്തിന്റെ നിലവാരം പരിശോധിച്ചത്. ഡല്ഹി ഉള്പ്പെടെ 21 സംസ്ഥാനങ്ങളിലാണ് പരിശോധന നടന്നത്. ......
കേരളത്തിൽ തിരുവന്തപുരത്തിനു പുറത്തുള്ള മറ്റു ജില്ലകളിലും ശുദ്ധജലക്ഷാമം അനുഭവപ്പെടുന്നുണ്ട് . പൈപ്പുവെള്ളം പലപ്പോഴും ക്ളോറിന്റെ അമിത സാനിധ്യം ഉള്ളതാണ് ..യൂറോപ്പ് ഉള്പ്പെടെയുള്ള വികസിത രാജ്യങ്ങളില് പൈപ്പ് വെള്ളം കുടിക്കാന് യോഗ്യമാണോയെന്ന് വ്യക്തമായി സാക്ഷ്യപ്പെടുത്തി എഴുതിയിട്ടുണ്ടാകും. എന്നാല് ഇന്ത്യയിൽ ഇങ്ങനെയൊരു സംവിധാനം ഇല്ല ...ഇന്ത്യയിലെ പൈപ്പ് വെള്ളത്തിന്റെ നിലവാരം എങ്ങനെ ആയിരിക്കണമെന്ന് നിശ്ചയിക്കാന് ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡിനെയാണ് നിയോഗിച്ചത്.
48 ഘടകങ്ങള് പരിശോധിച്ചാണ് പൈപ്പ് വെള്ളം കുടിക്കാന് യോഗ്യമാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. രാജ്യത്തെ സ്മാര്ട്ട് സിറ്റികള്, വടക്കു കിഴക്കന് സംസ്ഥാനങ്ങളില് നിന്നുള്ള നഗരങ്ങള് എന്നിവിടങ്ങിലെ കുടിവെള്ളത്തിന്റെ നിലവാരം സംബന്ധിച്ച പരിശോധനാ വിവരം 2020 ജനുവരി 15 വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ... 2020 ഓഗസ്റ്റ് 15 ഓടെ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലെയും പൈപ്പ് വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് റിപ്പോര്ട്ട് പുറത്തുവരും.. ഇതോടെ ശുദ്ധജല ലഭ്യതയുടെ തോത് ഉറപ്പ് വരുത്താനും വേണ്ട നടപടികൾ കൈക്കൊള്ളാനാകും എന്നുമാണ് പ്രതീക്ഷിക്കുന്നത്
https://www.facebook.com/Malayalivartha