4400 പേര്‍ക്ക് പ്രധാനമന്തി നല്‍കിയത്; പ്രധാനമന്ത്രി സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമിലൂടെ ജമ്മു കശ്മീരില്‍ നിന്ന് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയത് 4,400 വിദ്യാര്‍ത്ഥികള്‍

ഇന്നലെ വരെ എന്തായിരുന്നോ അതല്ല കശ്മീര്‍ ഇപ്പോള്‍ ശരിക്കും പറുദീസ. പ്രധാനമന്ത്രി സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമിലൂടെ ജമ്മു കശ്മീരില്‍ നിന്ന് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയത് 4,400 വിദ്യാര്‍ത്ഥികള്‍, 74% വര്‍ധനവ്. പ്രധാനമന്ത്രിയുടെ പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി വന്‍ വിജയമായി മാറിയിരിക്കുകയാണ്.
പദ്ധതി പ്രകാരം ജമ്മുകശ്മീരില്‍ നിന്നു മാത്രം രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടിയത് 4,440 വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 74 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക സ്‌കോളര്‍ഷിപ്പ് പദ്ധതി വലിയ വിജയമാണ്. ഇതിലൂടെ ജമ്മു കശ്മീരിന് പുറത്തുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 74% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജ്യുക്കേഷന് നന്ദി പറയുന്നു. എച്ച്ആര്‍ഡി സെക്രട്ടറി ആര്‍. സുബ്രമണ്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയപ്പോള്‍ അത് ഇന്ത്യയുടെ നിലപാടുകള്‍ക്ക് ലോകത്തിന് മുന്നിലുള്ള വലിയ അനുമോദനം കൂടിയായി മാറി. 2018ല്‍ 2,543 വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ അഡ്മിഷന്‍ നേടിയിരുന്നതെങ്കില്‍ 2019ല്‍ 4,418 വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉപരിപഠനത്തിനായി ചേര്‍ന്നത്. 2017ല്‍ 3021 വിദ്യാര്‍ത്ഥികളും. വരും നാളുകളില്‍ ആ സംഖ്യ ഇനിയും കൂടും. അതോടെ പറഞ്ഞ വാക്ക് പാലിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായി എന്നതും വരുംനാളുകളില്‍ വലിയ ചര്‍ച്ചയാകും.
https://www.facebook.com/Malayalivartha






















