ഡല്‍ഹിയില്‍ വായു മലിനീകരണം മെച്ചപ്പെട്ട നിലയില്‍... ഒറ്റ, ഇരട്ട അക്കവാഹന നിയന്ത്രണം നീട്ടില്ലെന്ന് മുഖ്യമന്ത്രി

ഡല്‍ഹിയില്‍ വായുമലിനീകരണം മെച്ചപ്പെട്ട നിലയിലായതിനെത്തുടര്‍ന്ന് ഒറ്റ, ഇരട്ട അക്കവാഹന നിയന്ത്രണം നീട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വായുമലിനീകരണം അതിരൂക്ഷമായതോടെയാണ് നവംബര്‍ നാലുമുതല്‍ 15 വരെ ഒറ്റ, ഇരട്ട അക്കവാഹന നിയന്ത്രണം ഡല്‍ഹിയില്‍ നടപ്പിലാക്കിയത്.
വായുമലിനീകരണം അതീവ ഗുരുതരമായി തുടര്‍ന്നതിനാല്‍ വാഹന നിയന്ത്രണം നീട്ടണോ എന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കാം എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ അടുത്ത ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും മികച്ച വായുഗുണനിലവാരമാണ് ഇന്ന് ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ രേഖപ്പെടുത്തിയത്. വായുഗുണനിലാവാരം മെച്ചപ്പെട്ടതോടെ വാഹന നിയന്ത്രണം നീട്ടില്ല.
"
https://www.facebook.com/Malayalivartha






















