ബിപിസിഎലിനെ പോലെ ഒരു പൊതുമേഖല സ്ഥാപനം വിൽക്കുന്നത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്നത് പോലെ;ശക്തമായ പ്രതിഷേധമുയരണമെന്നു ഹൈബി ഈഡൻ

പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ചോടെ വില്‍ക്കുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനെതിരെ ഹൈബി ഈഡൻ പാർലമെന്റിൽ.വലിയ രാജ്യ സ്നേഹികൾ എന്ന് അവകാശപെടുന്നവർ രാജ്യത്തെ വിൽക്കാൻ ശ്രമിക്കുകയാണെന്നും ഹൈബി ഈഡൻ ആരോപിച്ചു. വളരെ ലാഭത്തിൽ പ്രവർത്തിക്കുന്ന ബിപിസിഎലിനെ പോലെ ഒരു പൊതുമേഖല സ്ഥാപനം വിൽക്കുന്നത് പൊന്മുട്ടയിടുന്നതാറാവിനെ കൊല്ലുന്നത് പോലെയാണ്. ശക്തമായ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉണ്ടാകണമെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു....
ഭാരത് പെട്രോളിയവും എയർ ഇന്ത്യയും വിൽക്കുന്നതിലൂടെ 8.5 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. രാജ്യത്തെ രണ്ടാമത്തെ വലിയ റിഫൈനറും ഇന്ധന ചില്ലറവ്യാപാരിയുമായ ഭാരത് പെട്രോളിയം കോർപ്പറേഷനിലെ ഓഹരികൾ വിദേശ എണ്ണ കമ്പനിയ്ക്ക് ആകും വിൽക്കുക.ആഭ്യന്തര ഇന്ധന ചില്ലറവിൽപ്പനയിൽ ബഹുരാഷ്ട്ര കമ്പനികളെ ആകർഷിച്ച് മത്സരം വർധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നാണ് ധനമന്ത്രിയുടെ നിലപാട്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ധനമന്ത്രിയുടെ നയം വ്യക്തമാക്കൽ.
വിവിധ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപനയിലൂടെ 1.05 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഇനിയും പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ലോജിസ്റ്റിക് കമ്പനിയായ കണ്ടെയ്‌നർ കോർപ്പ് ഓഫ് ഇന്ത്യ ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങളാകും ഇന്ി വിൽപനയ്ക്ക് വയ്ക്കുക. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് മന്ത്രിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. എയര്‍ ഇന്ത്യയുടെ വില്‍പ്പനയില്‍ വിദേശ നിക്ഷേപ സംഗമങ്ങളില്‍ നിക്ഷേപകര്‍ വലിയ താത്പര്യം കാണിക്കുന്നുണ്...
മുമ്പ് ഈ താത്പര്യം ഇത്രയും ഉണ്ടായിരുന്നില്ല. സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാനും പ്രതിസന്ധികള്‍ മറികടക്കാനുമായി ശരിയായ സമയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha






















