നിരത്തുകൾ കുരുതിക്കളം, സംഘർഷ ഭൂമിയായി ജെ.എൻ.യു; മാര്‍ച്ചിനിടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു; നേതാക്കളടക്കം 58 വിദ്യാര്‍ഥികള്‍ കസ്റ്റഡിയിൽ

സംഘർഷ ഭൂമിയായി ജെഎൻയു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ലമെന്റ് മാര്‍ച്ച് തടഞ്ഞതിനു പിന്നാലെയാണ് നേതാക്കളെ അറസ്റ്റ് ചെയ്തത്. മാര്‍ച്ചിനിടെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥി യൂണിയന്‍ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നേതാക്കളടക്കം 58 വിദ്യാര്‍ഥികള്‍ കസ്റ്റഡിയിലാണ്. കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് മര്‍ദിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. വിദ്യാര്‍ഥികള്‍ ഗേറ്റിനുസമീപം തുടരുകയാണ്.
ജെ.എൻ.യു സർവകലാശാലയിലെ ഹോസ്റ്റൽ ഫീസ് വർദ്ധനയ്ക്കെതിരെ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ നടന്ന പാർലമെന്റിലേക്കുള്ള പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. സംഘർഷം രൂക്ഷമായതോടെ ക്യാമ്പസിന് പുറത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ജെഎന്‍യു വൈസ് ചാന്‍സിലര്‍ വിദ്യാർഥികളോട് ആവശ്യപ്പെട്ടു. സമരം തുടരുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുമെന്നും വിസി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉന്നതാധികാരസമിതിയെ നിയോഗിച്ചു. യുജിസി മുന്‍ ചെയര്‍മാന്‍ അടങ്ങുന്ന സമിതി വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തും. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി
വിദ്യാർത്ഥി മാർച്ച് തടഞ്ഞുകൊണ്ട് പൊലീസ് ഭീതി പരത്താൻ ശ്രമിക്കുകയാണെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു. മാർച്ചിനെ തുടർന്ന് പാർലമെന്റിന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ജെ.എൻ.യു സമരത്തിൽ സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. യുജിസി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതി വിദ്യാർഥികളുമായി ചർച്ച നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. നിലവിലെ ഫീസ് തങ്ങൾ അംഗീകരിക്കില്ലെന്നും സമരത്തിൽ നിന്നും പിന്മാറുകയില്ലെന്നും വിദ്യാർത്ഥികൾ നേരത്തെ അറിയിച്ചിരുന്നു. നേരത്തെ വിദ്യാര്‍ഥികളുമായുള്ള ചര്‍ച്ചകള്‍ക്കായി സമിതി രൂപീകരിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. എന്നാല്‍ വിവാദ പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനാണ് പുതിയ സമിതി രൂപീകരിച്ചത്. സര്‍വകലാശാല അധികൃതരുമായും വിദ്യാര്‍ഥി നേതാക്കളുമായും ചര്‍ച്ച ചെയ്ത് പുതിയ സമിതി പ്രശ്‌നത്തില്‍ പരിഹാരം കാണും.
മുന്‍ യുജിസി വൈസ്. ചെയര്‍മാന്‍ പ്രൊഫ.വി.എസ്.ചൗഹാന്‍, എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ ഷഹസ്രബുധെ ചൗഹാന്‍, യുജിസി സ്രെക്രട്ടറി പ്രൊഫ.രജ്‌നീഷ് ജെയിന്‍ എന്നിവരാണ് സമതിയിലെ അംഗങ്ങള്‍. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം അറിയിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് പാർലമെന്റ് സമ്മേളനം തുടങ്ങുന്ന ദിവസം പ്രതിഷേധ മാർച്ച് നടത്താൻ വിദ്യാർത്ഥികൾ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയും വൈസ് ചാൻസലറുടെ ഓഫീസും അലങ്കോലമാക്കി എന്ന പരാതിയിൽ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഫീസ് വർധന പിൻവലിക്കണമെന്ന ആവശ്യത്തിൻ മേൽ ജെഎൻയുവിലെ വിദ്യാർത്ഥികൾ കഴിഞ്ഞ 22 ദിവസമായി സമരം നടത്തുകയാണ്. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉപരോധിച്ച വിദ്യാർത്ഥികൾ സമീപത്തുണ്ടായിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് സമീപം ഛായം വരച്ച് പ്രതിഷേധിച്ചിരുന്നു. എന്നാൽ, ഇവർ പ്രതിമയ്ക്ക് നേരെ യാതൊരു തരത്തിലുള്ള അക്രമണങ്ങളും അഴിച്ചു വിട്ടിരുന്നില്ല. ജെഎൻയു അധികൃതർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ പ്രതിമ അലങ്കോലപ്പെടുത്തി എന്നാണ് പറയുന്നത്. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.നിലവിൽ കേസ് എടുത്തിട്ടുള്ള ഏഴ്‌പേർക്ക് പുറമേ 30ഓളം പേർക്കെതിരെ കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.
https://www.facebook.com/Malayalivartha






















