മുന്‍ ഐഐടി പ്രൊഫസര്‍ ആഞ്ഞടിക്കുന്നു ... ചെന്നൈ ഐഐടി ഒരു ജാതിക്കോട്ട, ഫാത്തിമയുടേത് ആത്മഹത്യയല്ല ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകം !

ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തതല്ല അതൊരു ഇന്‍സ്റ്റിറ്റ്യൂഷണല്‍ കൊലപാതകമാണെന്ന് ചെന്നൈ ഐഐടി മുന്‍ പ്രൊഫസര്‍ വസന്ത കന്തസാമി വ്യക്തമാക്കി. നക്കീരന്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നൈ ഐഐടിയില്‍ ദളിത് മുസ്‍ലിം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനത്തേക്കുറിച്ച് വസന്ത കന്തസാമി പ്രതികരിച്ചത്. ന്യൂനപക്ഷങ്ങള്‍ക്ക് യാതാരു പരിഗണനയും അവിടെ ലഭിക്കില്ല. ഭരണഘടനയ്ക്കും നിയമത്തിനും അതീതമായാണ് ഐ.ഐ.ടി സവര്‍ണ ലോബി പ്രവര്‍ത്തിക്കുന്നത്. റിസര്‍വേഷന്‍ പോലും കൊടുക്കുന്നില്ല. ജാതിക്കോട്ടയാണ് അവിടം.ഇരുപത്തിയെട്ടു വര്‍ഷത്തെ തന്റെ സര്‍വീസിനിടയില്‍ ഐ.ഐ.ടിയില്‍ എം.എസ്.സിക്ക് വന്നത് പത്തില്‍ താഴെ മുസ്‌ലീം വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. മുസ്‌ലീങ്ങളെ സംബന്ധിച്ച് ഐ.ഐ.ടിയിലെ പഠനം അതിജീവിക്കുകയെന്നത് കഠിനമാണ്. – വസന്ത കന്തസാമി പറഞ്ഞു.
ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തിലും ഇവര്‍ നിലപാട് വ്യക്തമാക്കി. ഫാത്തിമയുടേത് ആത്മഹത്യ എന്ന് വിളിക്കരുതെന്നും അത് ‘ഇന്‍സ്റ്റിറ്റിയൂഷണല്‍ മര്‍ഡര്‍’ ആണെന്നുമായിരുന്നു വസന്ത കന്തസാമി പറഞ്ഞത്. ”പഠനത്തില്‍ പിന്നിലായതുകൊണ്ടാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന് വിശ്വസിക്കാനാവില്ല. റാങ്ക് ഹോള്‍ഡര്‍ ആയിരുന്നു ആ കുട്ടി. മികച്ച വിദ്യാര്‍ത്ഥിനി ആണെന്ന് അധ്യാപകര്‍ പോലും സാക്ഷ്യപ്പെടുത്തിയിരുന്നു.ഒരു വിദ്യാര്‍ത്ഥിയെ തോല്‍പ്പിക്കാനും ജയിപ്പിക്കാനും അധ്യാപകന്‍ വിചാരിച്ചാല്‍ സാധിക്കുന്ന അന്തരീക്ഷമാണ് ചെന്നൈ ഐഐടിയിലേത്. അറിവുള്ള കുട്ടിക്ക് പോലും ഒന്നും പറഞ്ഞ് കൊടുക്കാന്‍ സാധിക്കാത്ത അധ്യാപകര്‍ സാധാരണ വിദ്യാര്‍ത്ഥികളെ എങ്ങനെ പഠിപ്പിക്കുമെന്ന് വസന്ത കന്തസാമി ചോദിക്കുന്നു.
https://www.facebook.com/Malayalivartha






















