കാണാനില്ലെന്ന പോസ്റ്ററിന് മറുപടിയുമായി ഗംഭീര്‍; 'എന്‍റെ ജിലേബിയാണ് മലിനീകരണം ഉണ്ടാക്കുന്നതെങ്കില്‍ ഇനി ജിലേബിയേ കഴിക്കുന്നില്ല'

ദില്ലിയിലെ മലിനീകരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ച പാര്‍ലമെന്‍ററി പാനല്‍ യോഗത്തില്‍ പങ്കെടുക്കാതെ ഒരു സ്പോര്‍ട്സ് ചാനലിനുവേണ്ടി കമന്‍ററി പറയാന്‍ പോയതില്‍ വിമര്‍ശനം നേരിടുന്നതിനിടെ പ്രതികരണവുമായി ഗൗതം ഗംഭീര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിനെ കാണാനില്ലെന്നു കാണിച്ച് നിരവധി പോസ്റ്ററുകളായിരുന്നു ദല്‍ഹിയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു മറുപടിയുമായാണ് താരം എത്തിയത്.
'എന്‍റെ ജിലേബിയാണ് മലിനീകരണത്തിന് കാരണമാകുന്നതെങ്കില്‍ ഞാന്‍ അത് ഒഴിവാക്കാം'' എന്നാണ് ഗംഭീര്‍ പ്രതികരിച്ചത്.ചിത്രം വന്ന് പത്ത് മിനിറ്റിനകം നിങ്ങള്‍ എന്നെ ട്രോളാന്‍ തുടങ്ങിയതാണ്. ദല്‍ഹിയിലെ മലിനീകരണത്തെകുറിച്ച് നിങ്ങള്‍ ഇത്രയും ബോധവാന്മാരായിരുന്നെങ്കില്‍ ഇന്ന് നമുക്ക് ശുദ്ധ വായു ശ്വസിക്കാമായിരുന്നുന്നുവെന്നും’ ഗൗതം ഗംഭീര്‍ പറഞ്ഞു.എന്നാല്‍ ഇതോടെ എം.പി വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ നിരവധി പേരാണ് ഗംഭീറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha






















