വൻമാറ്റങ്ങൾക്ക് ഒരുങ്ങി യോഗി സർക്കാർ... ആഗ്രയുടെ പേര് അഗ്രവന്‍ എന്നാക്കും !

അലഹബാദിന്റെ പേര് മാറ്റി പ്രയാഗ്രാജ് എന്നാക്കിയതിന് പിന്നാലെ ആഗ്ര ജില്ലയുടെ പേരുമാറ്റാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ആഗ്ര എന്ന പേരിന് പകരം അഗ്രവന്‍ എന്നാക്കിമാറ്റാനാണ് യോഗി സര്‍ക്കാരിന്റെ ആലോചന.
നേരത്തെ ഈ സ്ഥലം അഗ്രവന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് ആഗ്ര എന്ന പേര് മാറ്റി. ഈ പേര് മാറ്റാനുണ്ടായ സാഹചര്യം പരിശോധിക്കണമെന്നാണ് ചരിത്രകാരന്‍മാരോടും വിദഗ്ധരോടും യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ലോകപ്രശസ്തമായ താജ്മഹല്‍ സ്ഥിതി ചെയ്യുന്നത് ആഗ്രയിലാണ്.
ആഗ്രയുടെ പേര് അഗ്രവന്‍ എന്ന് മാറ്റാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ ആലോചിച്ചിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ ഈ സ്ഥലം അഗ്രവന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടത്. പിന്നീട് ആഗ്ര എന്ന പേര് മാറ്റത്തിലേക്ക് എത്തപ്പെട്ട സാഹചര്യം പരിശോധിക്കണമെന്നുമാണ് ചരിത്രകാരന്‍മാരോടും വിദഗ്ധരോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha






















