അനുമതിയില്ലാതെ പച്ചക്കറി വില്‍പ്പന : വില്‍പ്പനയ്ക്ക് വച്ച പച്ചക്കറിക്ക് മുകളിലൂടെ വാഹനം കയറ്റിയിറക്കി ഉദ്യോഗസ്ഥന്‍

ഉത്തര്‍പ്രദേശിലെ ഹപുരില്‍ റോഡരികില്‍ വില്‍പ്പനയ്ക്ക് വച്ച പച്ചക്കറിക്ക് മുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വാഹനം കയറ്റിയിറക്കി.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാര്‍ക്കറ്റിലാണ് സംഭവം. വില്‍പ്പനയ്ക്കായി നിരത്തി വച്ചിരുന്ന പച്ചക്കറിക്ക് മുകളിലേക്ക് ഉദ്യോഗസ്ഥന്‍ വാഹനം മനപ്പൂര്‍വം ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നിരവധി തവണ പച്ചക്കറിക്കു മുകളിലൂടെ വാഹനം മുന്നോട്ടും പിന്നോട്ടും എടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്യോഗസ്ഥന്റെ ഈ പരാക്രമം.
അനുമതിയില്ലാതെ കര്‍ഷകന്‍ പച്ചക്കറി വില്‍പ്പന നടത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചതെന്നാണ് വിവരം.
https://www.facebook.com/Malayalivartha






















