ജെ എൻ യു വിൽ മോദി മോഡല്‍ അടിയന്തരാവസ്ഥ; ആഞ്ഞടിച്ച് സീതറാം യെച്ചൂരി

ജെഎന്‍യുവിലെ പൊലീസ് നടപടിയെ അപലപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ജെഎന്‍യുവില്‍ നടത്തുന്നത് മോദി മോഡല്‍ അടിയന്തരാവസ്ഥയാണ് എന്നദ്ദേഹം പറഞ്ഞു. മാത്രമല്ല ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതായും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ സ്വകാര്യവല്‍ക്കരണത്തിന് എതിരെ ഡിസംബറില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സിപിഎം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണെന്നും സർക്കാർ പൊതുനിക്ഷേപം ഉയർത്താനുള്ള നടപടി സ്വീകരിക്കണെമെന്നും സർക്കാർ സ്വകാര്യ വൽക്കരണത്തിനാണ് ഊന്നൽ നല്‍കുന്നതെന്നും യെച്ചൂരി കുറ്റപ്പെടുത്തുകയുണ്ടായി.
അതേ സമയം ജെ എൻ യു വിൽ വിദ്യാർത്ഥികളെ നേരിടാൻ വൻ പോലീസ് സന്നാഹം. സി ആർ പി എഫ് അടക്കമുള്ള പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാർത്ഥി മാർച്ചിനിടെ പോലീസ് വീണ്ടും ലാത്തി വീശി. രണ്ടാമത്തെ പാർലമെന്റ് മാർച്ചും പോലീസ് തടഞ്ഞു. വിദ്യാർത്ഥികൾ തുഗ്ലഗ്ഗ് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മാർച്ചിനിടെ പലർക്കും പരിക്കേറ്റു. പ്രതിഷേധ വഴിയിലെ മൂന്നു മെട്രോ പാതകൾ പോലീസ് അടച്ചു. വി സി നേരിട്ടെത്തി ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഇവരെ നേരിടാനായിട്ടാണ് വൻ പോലീസ് സന്നാഹം എത്തിയിരിക്കുന്നത്. പലപ്പോഴും ഇവർ ലാത്തി വീശി പല വിദ്യാർത്ഥികൾക്കും പരിക്കേറ്റു. നിരവധി വിദ്യാർത്ഥികളെ അറസ്റ് ചെയ്തു നീക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ ആദ്യ മാർച്ചും പോലീസ് തടഞ്ഞിരുന്നു.
https://www.facebook.com/Malayalivartha






















