ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പോലീസുകാരന്‍ കൂടി മരണത്തിന് കീഴടങ്ങി

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പോലീസുകാരന്‍ കൂടി മരണത്തിന് കീഴടങ്ങി. ജവാന്‍ ശഭു പ്രസാദാണ് മരിച്ചത്. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. ലത്തേഹര്‍ ജില്ലയില്‍ വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു ആക്രമണം.
വാഹനത്തില്‍ പോകുകയായിരുന്ന പോലീസുകാര്‍ക്കു നേര്‍ക്ക് മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. വീരമൃത്യു വരിച്ചവരില്‍ ഒരാള്‍ സബ് ഇന്‍സ്‌പെക്ടറാണ്.
"
https://www.facebook.com/Malayalivartha























