മഹാരാഷ്ട്രയിൽ ബി.ജെ.പി ഇതര സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്; സർക്കാർ പ്രഖ്യാപനംഇന്നുണ്ടായേക്കും; ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാവാൻ സാധ്യത ; നിർണായക നീക്കവുമായി ബിജെപി

മഹാരാഷ്ട്രയിൽ ബി.ജെ.പി ഇതര സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾ അവസാന ഘട്ടത്തിലേക്ക്. സർക്കാർ പ്രഖ്യാപനം ഇന്ന് നടന്നേക്കും.മഹാവികാസ് അഖാഡി എന്ന പേരിലാവും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുക. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാവും.
വെള്ളിയാഴ്ച ശിവസേന, എൻ.സി.പി., കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ഉദ്ധവ് താക്കറെയുടെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് എൻ.സി.പി. അധ്യക്ഷൻ ശരദ് പവാർ നിർദേശിച്ചു. ശിവസേനയുടെ സഞ്ജയ് റാവുത്ത് പിന്തുണച്ചു.എന്നാല്‍ ആഭ്യന്തരം, ധനകാര്യം തുടങ്ങിയ സുപ്രധാന മന്ത്രിപദവികള്‍ സംബന്ധിച്ച തര്‍ക്കം തുടരുകയാണ്. എന്‍സിപിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി പദവി നല്‍കും
മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണോയെന്ന് ആലോചിക്കാൻ സമയംവേണമെന്ന ഉദ്ധവിന്റെ അഭ്യർഥനമാനിച്ചാണ് പ്രഖ്യാപനം ശനിയാഴ്ചത്തേക്ക് മാറ്റിയത്.മുഖ്യമന്ത്രിസ്ഥാനം രണ്ടര വർഷം വീതം ശിവസേനയ്ക്കും എൻ.സി.പിക്കുമായി പങ്കിടുക എന്നതാണ് ഇരു പാർട്ടികളും തമ്മിലുള്ള പ്രധാന ധാരണ. എന്നാൽ, പൂർണമായും വഴങ്ങാൻ ശിവസേന തയ്യാറായിട്ടില്ല. ഈ ഉപാധി അംഗീകരിച്ചാലും ആദ്യ ടേം വിട്ടുനൽകില്ല എന്ന നിലപാട് ശിവസേന നേതാക്കൾ എൻ.സി.പി-കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായും വിവരമുണ്ട്.
രാവിലെമുതല്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കും. അവകാശവാദം ഉന്നയിക്കാന്‍ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിക്കും. വൈകിട്ടോടെയാകും ഔദ്യോഗിക സഖ്യ പ്രഖ്യാപനം.
മുഖ്യമന്ത്രി പദത്തിൽ നോട്ടമിട്ടാണ് ശിവസേന ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ്- എൻസിപി സഖ്യത്തിനൊപ്പം കൈ കോർക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ആരാകുമെന്നത് വഴിയെ അറിയാമെന്നും എന്നാൽ ശിവസേന പ്രവർത്തകർക്കും മഹാരാഷ്ട്രയിലെ ജനങ്ങൾക്കും ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹമെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. രണ്ടര വർഷം മുഖ്യമന്ത്രി പദമെന്ന എൻസിപി ആവശ്യത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച അദ്ദേഹം ഇതിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി നൽകിയത്.
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കോൺഗ്രസ് എൻസിപി സഖ്യം മാരത്തൺ ചർച്ചകളാണ് നടത്തിയത്. എൻസിപി അധ്യക്ഷൻ ശരദ് പവാറും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ആദ്യം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇരു പാർട്ടിയുടെ നേതാക്കളും കൂടിക്കാഴ്ച നടത്തി. കോൺഗ്രസിന്‍റെ വർക്കിങ് കമ്മിറ്റി ചേർന്ന് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ശിവസേനയുമായുള്ള സഖ്യം ഏത് തരത്തിലാകണമെന്ന കാര്യത്തിൽ മാത്രമാണ് കോൺഗ്രസ് നേതൃത്വത്തിന് തീരുമാനത്തിലെത്താൻ കഴിയാതിരുന്നത്.
എൻ.സി.പിക്ക് ആദ്യ ടേം ലഭിച്ചാൽ ശരദ് പവാർ തന്നെ മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. പവാറിന്റെ മകൾ സുപ്രിയ സുലെ, അജിത് പവാർ എന്നിവരുടെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേൾക്കുന്നുണ്ട്. ശരദ് പവാര്‍, ഉദ്ധവ് താക്കറെ, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം നിര്‍ണായക യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മഹാവികാസ് അഖാഡി എന്ന പേരിലാകും സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറുക. ആഭ്യന്തര വകുപ്പ് എന്‍സിപി ആവശ്യപ്പെട്ടതായാണ് വിവരം.ഇതിനിടെ കുതിരക്കച്ചവടം പേടിച്ച് സേനാ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയെന്ന വിവരങ്ങളുമുണ്ട്.അവസാനഘട്ടത്തിലെ കൂറു മാറ്റം തടയാനാണിതെന്നാണ് വിവരം.
മഹാരാഷ്ട്രയിലെ പുതിയ സഖ്യത്തെയും സർക്കാർ രൂപവത്കരണത്തെയും കരുതലോടെയാണ് ബി.ജെ.പി. വീക്ഷിക്കുന്നത്. ഭരണം നഷ്ടമായതിന്റെയോ എൻ.ഡി.എ. സഖ്യം പൊളിഞ്ഞതിന്റെയോ ക്ഷീണം ബി.ജെ.പി.ക്കില്ല.അടുത്ത അവസരം കാത്തിരിക്കുന്ന രാഷ്ട്രീയസാമർഥ്യത്തിന്റെ ചതുരുപായങ്ങളാണ് ദേശീയ നേതൃത്വത്തിന്റെ പണിപ്പുരയിൽ രൂപംകൊള്ളുന്നത്.ചേരുംപടിചേരാത്ത ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യം വൈകാതെ തകരുമെന്നും കർണാടക മാതൃകയിൽ ഭരണത്തിൽ തിരിച്ചുവരാമെന്നുമുള്ള കണക്കുകൂട്ടലിലാണ് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ.
288 അംഗ നിയമസഭയിൽ 105 സീറ്റുകളോടെ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്.അതുകൊണ്ടുതന്നെ കുതിരക്കച്ചവടം ബിജെപിയ്ക്കു നേരെ വിലപ്പോവില്ല.എന്നാൽ പൊതുവെ അഭിപ്രായ വ്യത്യാസമുള്ള ഒരു സഖ്യമാണ് മഹാ വികാസ് അഘാഡി.അതുകൊണ്ടുതന്നെ അവർക്കിഡിയിൽ ഒരു വിള്ളലുണ്ടാക്കാൻ ബിജെപിക്കു നിഷ്പ്രയാസം സാധിക്കും.
എന്തുതന്നെയായാലും മഹാരാഷ്ട്രയിൽ ഇന്നത്തെ ദിവസം നിർണായകമായി തീരുകയാണ്.ബിജെപി ഇതര ത്രികക്ഷി രൂപീകരണത്തിനാണ് ശ്രമം എങ്കിലും അത് എത്രത്തോളം ഫലപ്രദമാകുമെന്നു കണ്ടറിയണം.അവസാന നിമിഷം നിർണായക നീക്കങ്ങളുമായി ബിജെപി എത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അപ്രതീക്ഷിത നീക്കങ്ങളുമായി ബിജെപി എത്തിയാൽ താക്കറെയുടെ മുഖ്യ മന്ത്രി പ്രതീക്ഷകൾ അസ്തമിക്കും.
https://www.facebook.com/Malayalivartha























