രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിനാടകീയ നീക്കങ്ങളോടെ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍... എന്‍സിപിയുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിലേക്കെത്തുന്നത്, ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അതിനാടകീയ നീക്കങ്ങളോടെ മഹാരാഷ്ട്രയില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍. എന്‍സിപിയുടെ പിന്തുണയോടെയാണ് ബിജെപി അധികാരത്തിലേക്കെത്തുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും സത്യപ്രതിജ്ഞ. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
നേരത്തെ, വെള്ളിയാഴ്ച നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്- ശിവസേന- എന്‍സിപി സഖ്യം അധികാരത്തില്‍ വരുമെന്ന് ഏകദേശ ധാരയായിരുന്നു. സേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നും എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന നേതാക്കളുടെ യോഗത്തില്‍ തീരുമാനമായിരുന്നു. ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്നു യോഗത്തില്‍ എല്ലാവരും ആവശ്യപ്പെട്ടതായി എന്‍സിപി നേതാവ് ശരദ് പവാര്‍തന്നെയാണ് വെള്ളിയാഴ്ച വൈകിട്ട് മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
ഇതു സംബന്ധിച്ച പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച എന്‍സിപി, ശിവസേന, കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി മാധ്യമങ്ങളെ കാണുമെന്നും പവാര്‍ അറിയിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രിസഭ രൂപികരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
മൂന്നു പാര്‍ട്ടികളുടെയും നേതാക്കള്‍ ശനിയാഴ്ച ഗവര്‍ണറെ കണ്ടു മന്ത്രിസഭാ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കുകയും പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ പട്ടിക നല്‍കുമെന്നും സൂചനകളുണ്ടായിരുന്നു. മതേരത്വവും കാര്‍ഷിക ആശ്വാസവും മുഖ്യമായുള്ള പൊതുമിനിമം പരിപാടി, ഉപമുഖ്യമന്ത്രിമാര്‍, മന്ത്രിമാരുടെ വകുപ്പുകള്‍, എണ്ണം, മറ്റു പദവികള്‍ തുടങ്ങിയവ സംബന്ധിച്ചും ശനിയാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു വിവരം.
"
https://www.facebook.com/Malayalivartha























