ബിജെപി ഞെട്ടിച്ചു., അപ്രതീക്ഷിത നീക്കത്തിൽ തകർന്നു തരിപ്പണമായി മഹാ വികാസ് അഘാഡി ;ബിജെപി .മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിൽ ദേവേന്ദ്ര ഫട്നാവിസ് ; വെളിവാകുന്നത് അമിത് ഷാ എന്ന നേതാവിന്റെ നേതൃപാടവം ;ആഹ്ലാദാരവങ്ങളുമായി ബിജെപി കേന്ദ്രങ്ങൾ;

നിർണായക നീക്കങ്ങളിലൂടെ,അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ വീണ്ടും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രചിച്ചു ബിജെപി .മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിൽ ദേവേന്ദ്ര ഫട്നാവിസ് സത്യപ്രതിജ്ഞ ചെയുമ്പോൾ ബിജെപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും അമിത് ഷാ എന്ന നേതാവിന്റെയും രാഷ്ട്രീയ പാടവത്തെ കൂടുതൽ ദൃഢമാക്കുന്നു.
ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി കസേര സ്വപ്നം പൊലിഞ്ഞപ്പോൾ അണിയറയിൽ ഇത്രയും ദിവസം നിശബ്ദമായി കരുനീക്കം നടത്തുകയായിരുന്ന ബിജെപി പാളയത്തിൽ ആഹ്ലാദ നിമിഷങ്ങൾ. നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും ചാണക്യ തന്ത്രങ്ങളിൽ തകര്ന്നത് മഹാ വികാസ് അഘാഡി എന്ന ബിജെപി വിരുദ്ധ മുന്നണി.ചേരും പാടി ചേരാത്ത ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യം വൈകാതെ തകരുമെന്ന കണക്കുകൂട്ടൽ ബിജെപി പാളയത്തിൽ ഇതിനോടകം തന്നെ രൂപപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെയാണ് നിർണായക നീക്കവുമായി,രസ്ഷ്ട്രീയ ചതുരുപായങ്ങളുമായി ബിജെപിയുടെ നിർണായക തീരുമാനം ഇപ്പോൾ ഇന്ത്യൻ ജനാധിപത്യത്തെ ഞെട്ടിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ കോൺഗ്രസ് എൻസിപി സഖ്യം മാരത്തൺ ചർച്ചകളാണ് നടത്തിയത്. എൻസിപി അധ്യക്ഷൻ ശരദ് പവാറും കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും ആദ്യം കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇരു പാർട്ടിയുടെ നേതാക്കളും കൂടിക്കാഴ്ച നടത്തി. കോൺഗ്രസിന്‍റെ വർക്കിങ് കമ്മിറ്റി ചേർന്ന് സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ശിവസേനയുമായുള്ള സഖ്യം ഏത് തരത്തിലാകണമെന്ന കാര്യത്തിൽ മാത്രമാണ് കോൺഗ്രസ് നേതൃത്വത്തിന് തീരുമാനത്തിലെത്താൻ കഴിയാതിരുന്നത്.
മുഖ്യമന്ത്രി പദത്തിൽ നോട്ടമിട്ടാണ് ശിവസേന ബിജെപി ബന്ധം ഉപേക്ഷിച്ച് കോൺഗ്രസ്- എൻസിപി സഖ്യത്തിനൊപ്പം കൈ കോർത്ത ത്. നേരത്തെ മുഖ്യമന്ത്രി ആരാകുമെന്നത് വഴിയെ അറിയാമെന്നും എന്നാൽ ശിവസേന പ്രവർത്തകർക്കും മഹാരാഷ്ട്രയിലെ ജനങ്ങൾക്കും ഉദ്ധവ് താക്കറയെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹമെന്നും സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി പദം എന്ന വലിയ സ്വപ്നവുമായി ഉറങ്ങിയെണീറ്റ ഉദ്ധവിനു അമിത്ഷായുടെയും മോദിയുടേയും വക ലഭിച്ച അടിപൊളി സമ്മാനമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ അരങ്ങേറിയത്.
രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിയാണ് ബിജെപി യുടെ മഹാരാഷ്ട്രയിലെ നിർണായക നീക്കം എന്ന് പറയാതെ വയ്യ . കുറെ നാളുകളായി നടന്ന മഹാ വികാസ് അഘാഡി യുടെ ചരടുവലികൾ ഒരു നിമിഷം കൊണ്ടാണ് ഇപ്പോൾ നിഷ്പ്രഭമായത്. ശരത് പവർ കാലുവാരൽ നീക്കം നടത്തിയപ്പോൾ അനന്തരവൻ അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കുന്നതിലൂടെ അമിത്ഷായുടെ ഗൂഢ തന്ത്രങ്ങളാണ് വിജയം കണ്ടത്.
രാഷ്‌ട്രപതി ഭരണത്തിനുജ് മുൻപ് ആരായിരുന്നോ മഹാരാഷ്ട്ര മുഖ്യമന്ത്രി അതേ കൈകളിൽ തന്നെ രാഷ്ട്രപതീ ഭരണം പിൻവലിക്കുമ്പോൾ അധികാരം തിരിച്ചെത്തിയിരിക്കുന്നു.അതോടൊപ്പം മുഖ്യ മന്ത്രി കസേരയിലേക്കു ഉദ്ധവ് നെയ്തുവെച്ച കുറെ സ്വപ്നങ്ങളുടെ അസ്തമയവും.
https://www.facebook.com/Malayalivartha



























