മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസിനെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസിനെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫഡ്‌നാവിസിനും ഉപമുഖ്യമന്ത്രി അജിത് പവാറിനും ആശംസകള്‍ നേരുന്നു. ഇരുവരും മഹാരാഷ്ട്രയുടെ നല്ല ഭാവിക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് തനിക്കുറപ്പുണ്ട്''- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.നേരത്തെ, വെള്ളിയാഴ്ച നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ്- ശിവസേന- എന്‍സിപി സഖ്യം അധികാരത്തില്‍ വരുമെന്ന് ഏകദേശ ധാരയായിരുന്നു.
എന്നാല്‍, എന്നാല്‍, വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന ചില അതിനാടകീയ നീങ്ങള്‍ക്കൊടുവിലാണ് എന്‍സിപി ബിജെപിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























