ഇസിജി മെഷീനില്‍ നിന്ന് തീപ്പൊള്ളലേറ്റ് രണ്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഇസിജി മെഷീനില്‍ നിന്ന് തീപ്പൊള്ളലേറ്റ കുഞ്ഞിന് ദാരുണാന്ത്യം. ബിഎംസിയുടെ ഉടമസ്ഥതയിലുള്ള പരേല്‍ കെഇഎം ആശുപത്രിയിലെ നവജാതശിശുക്കള്‍ക്കുള്ള ഐസിയുവില്‍ ഉണ്ടായ അഗ്നിബാധയില്‍ ഗുരുതരമായി പരുക്കേറ്റ 2 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞിന് കഴിഞ്ഞ 7നാണ് ഐസിയുവിലെ ഇസിജി മെഷിനില്‍ നിന്ന് കിടക്കയില്‍ തീപടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റത്.
ഹൃദയസ്തംഭനം മൂലമാണ് മരണമെന്നാണ് ഇന്നലെ ആശുപത്രി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ കുട്ടിയുടെ പിതാവ് പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം ജെജെ ആശുപത്രിയിലേക്കു മാറ്റി. തീപൊള്ളലേറ്റ ഭാഗത്തെ അണുബാധയെ തുടര്‍ന്ന് 4 ദിവസങ്ങള്‍ക്കു ശേഷം കുഞ്ഞിന്റെ ഇടതുകൈ നീക്കം ചെയ്തിരുന്നു. മൃതദേഹം മുംബൈയില്‍ തന്നെ സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
https://www.facebook.com/Malayalivartha



























