പാര്‍ട്ടിയും കുടുംബവും പിളര്‍ന്നു; ജീവിതത്തില്‍ ആരെയാണ് വിശ്വസിക്കാന്‍ കഴിയുക; മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതികരണവുമായി ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളില്‍ പ്രതികരണവുമായി ശരത് പവാറിന്റെ മകള്‍ സുപ്രിയ സുലെ രംഗത്ത്. പാര്‍ട്ടിയും കുടുംബവും പിളര്‍ന്നതായി അവര്‍ വാട്ട്സ്ആപ്പ് സ്റ്റാറ്റസില്‍ കുറിച്ചു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ജീവിതത്തില്‍ ആരെയാണ് വിശ്വസിക്കാന്‍ കഴിയുക എന്നും സുപ്രിയ സുലെ തന്റെ വാട്സാപ്പ് സ്റ്റാറ്റസിലൂടെ ചോദിക്കുന്നു. ഇതിനുമുന്‍പ് ഒരിക്കലും ഇങ്ങനെ ചതിക്കപ്പെട്ട ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും താന്‍ അജിത്തിനെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നുവെന്നും അതിന് തനിക്ക് ചതിയാണ് പകരം കിട്ടിയതെന്നും സുപ്രിയ സുലെ പറയുന്നു. നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സുപ്രിയയുടെ പേരും പറഞ്ഞുകേട്ടിരുന്നു. ഇതിനെ എതിര്‍ത്ത് ശരത് പവാറിന്റെ മൂത്ത സഹോദരന് പുത്രന് അജിത് പവാര്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, മഹാരാഷ്ട്രയില്‍ ബി.ജെ.പിയോടൊപ്പം സഖ്യം ചേരാനുള്ള തീരുമാനം അജിത് പവാറിന്റെ വ്യക്തിപരമായ നീക്കമാണെന്ന് എന്‍.സി.പി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞിരുന്നു. എന്‍.സി.പി ഈ തീരുമാനത്തെ അംഗീകരിക്കുകയോ അതിനെ പിന്താങ്ങുകയോ ഇല്ലെന്നും തങ്ങള്‍ക്ക് ഈ തീരുമാനത്തില്‍ പങ്കില്ലെന്നും ശരദ് പവാര്‍ അറിയിച്ചിട്ടുണ്ട്. ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം ശരദ് പവാര്‍ അറിയിച്ചത്.
https://www.facebook.com/Malayalivartha



























