കര്‍ണാടക എംഎല്‍എ തന്‍വീര്‍ സേട്ടിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് പരിശീലനം കേരളത്തില്‍

കര്‍ണാടക എംഎല്‍എ തന്‍വീര്‍ സേട്ടിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യ സൂത്രധാരനായ ആബിദ് പാഷയെ അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകന്‍ ആബിദാണ് നേരത്തെ പിടിയിലായ ഫറാന്‍ പാഷയ്ക്കു പരിശീലനം നല്‍കിയതെന്ന് പൊലീസ് പറയുന്നു. ആബിദിനെതിരെ കൊലപാതകം ഉള്‍പ്പെടെ മറ്റ് 9 കേസുകള്‍ നിലവിലുണ്ട്.
ഫറാന്‍ പാഷയെ ഒക്ടോബറില്‍ കേരളത്തിലെത്തിച്ച ആബിദ്, കഴുത്തു വെട്ടി കൊലചെയ്യുന്നതിനുള്ള പരിശീലനം നല്‍കിയതായി പൊലീസ് അവകാശപ്പെട്ടു. തെരുവുനായ്ക്കളുടെ കഴുത്തു വെട്ടിയായിരുന്നു പരിശീലനം. തുടര്‍ന്ന് തന്‍വീര്‍ സേട്ടിന്റെ നീക്കങ്ങള്‍ ആഴ്ചകളോളം നിരീക്ഷിച്ച ശേഷമായിരുന്നു ആക്രമണം.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അക്രം, നൂര്‍ ഖാന്‍, മുഹീദ്, മുസമ്മില്‍ എന്നിവരാണ് ഇവര്‍ക്കു സഹായം നല്‍കിയത്. ഇവരേയും അന്വേഷണം സംഘം ചോദ്യംചെയ്യുന്നു. സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയുമാണെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും ആരോപിച്ചതിനു പിന്നാലെയാണ് ആബിദിനെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























