170 എംഎൽഎമാർ ഒപ്പം; മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ എൻസിപിക്കും ശിവസേനയ്ക്കും അംഗബലമുണ്ടെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ

മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ എൻസിപിക്കും ശിവസേനയ്ക്കും അംഗബലമുണ്ടെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ. 170 എംഎൽഎമാർ ഒപ്പമുണ്ടെന്നും ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ ഒപ്പം ചേർന്നു നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് പവാർ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നു രാവിലെയാണ് ബിജെപിയുടെ ദേവേന്ദ്ര ഫട്നാവിസ് മഹരാസ്‌ത്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയിലെത്തിയതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
അധികാരത്തിനായി ബിജെപിയിലേക്ക് പോയ അജിത് പവാര്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ പിന്നില്‍ നിന്നും കുത്തിയെന്നാണ് ശിവസേനയുടെ ആരോപണം. അജിത് പവാറാണ് രാവിലെ കളം മാറ്റി ചവിട്ടിയതെന്നും ശരദ് പവാറിന് ഇതില്‍ പങ്കില്ലെന്നും ശിവസേന നേതാവ് സഞ്ചയ് റാവത്ത് പ്രതികരിച്ചു. "ഇന്നലെ രാത്രി 9 മണിവരെ ഞങ്ങളോടൊപ്പം ഇരുന്ന് ചർച്ച നടത്തിയ അജിത് പവാറാണ് രാവിലെ കളംമാറ്റി ചവിട്ടിയത്. എന്നാല്‍ ശരദ് പവാറിന് ഇതില്‍ പങ്കില്ലെന്നാണ് കരുതുന്നത്. അജിത് പവാർ തന്‍റെ പ്രവര്‍ത്തിയിലൂടെ ഛത്രപതി ശിവജിയുടെ പേരിനെയടക്കമാണ് അപമാനിച്ചത്. ഈ നീക്കം ജനാധിപത്യത്തിന്‍റെ ശോഭ കെടുത്തുന്നതാണ്. അധികാര ദുരുപയോഗമാണ് നടന്നത്.
ബിജെപി, മഹാരാഷ്ട്ര രാജ് ഭവനെ ദുരുപയോഗം ചെയ്തു. രാത്രിയിലാണ് ഈ നീക്കങ്ങളത്രയും നടന്നത്. ഗവര്‍ണര്‍ നീതിപൂര്‍വം പ്രവര്‍ത്തിക്കുമെന്നാണ് കരുതിയിരുന്നത്". എന്നാല്‍ അവിടെയാണ് തങ്ങള്‍ക്ക് തെറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാറില്‍ ഇപ്പോഴും വിശ്വാസമുണ്ട്. ഉദ്ധവ് താക്കറെ ശരദ് പവാറുമെന്നിച്ച് ഇന്ന് ഉച്ചയോടെ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഒരു മാസം കഴിഞ്ഞും മന്ത്രിസഭാ രൂപീകരണം അനിശ്ചിതത്വത്തിലായിരുന്നു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇന്ന് മൂന്നു കക്ഷികളും സംയുക്തമായി പ്രഖ്യാപനം നടത്താനിരിക്കുകയായിരുന്നു. രാവിലെ എന്‍സിപി നേതാവ് ശരദ് പവാര്‍ പത്രസമ്മേളനം നടത്താനിരിക്കെയാണ് രാഷ്ട്രീയകാലാവസ്ഥ തകിടം മറിഞ്ഞത്. എന്‍സിപി നേതാവും ശരദ് പവാറിന്റെ അടുത്ത ബന്ധുവുമായ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി ബിജെപി നടത്തിയ അപ്രതീക്ഷിതനീക്കമാണ് ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞയിലെത്തിയത്. സത്യപ്രതിജ്ഞ ചെയ്ത ഫഡ്‌നാവിസിനെയും അജിത് പവാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. മഹാരാഷ്ട്രയുടെ ശോഭനമായ ഭാവിക്കായി അവര്‍ക്കു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























