ആശുപത്രി പരിസരത്തെ പുകവലി നിരോധിത മേഖലയില്‍ നിന്ന് പുകവലിക്കുന്ന സമാജ്വാദി പാര്‍ട്ടി നേതാവിന്റെ ദൃശ്യങ്ങള്‍

ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ എസ്.പി പ്രദേശിക നേതാവായ ഹാജി ഇക്രം ഖുറേഷി നിരോധിത മേഖലയില്‍ നിന്ന് സിഗരറ്റ് വലിക്കുന്നതി ന്റെ ദൃശ്യങ്ങള്‍ വൈറല്‍ ആകുന്നു.
സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിന്റെ ജന്മദിനം പ്രമാണിച്ച് ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിച്ച് മധുരപലഹാരങ്ങള്‍ വിതരണം ചെയ്യാന്‍ എത്തിയതായിരുന്നു ഹാജി ഖുറേഷി.
പുകവലിക്കുന്ന കാര്യം ഒരാള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആശുപത്രിക്കുള്ളില്‍ നിന്നല്ല, പുറത്ത്, പാര്‍ക്കിംഗ് സ്ഥലത്തുനിന്നാണ് പുകവലിച്ചതെന്നും നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളൂ, മോശം പബ്ലിസിറ്റിയും ഇക്കാലത്ത് പബ്ലിസിറ്റിയാണെന്നായിരുന്നു മറുപടി.
മുലായം സിംഗിന്റെ ഇന്ന് 81-ാം ജന്മദിനമാണ് ഇന്ന ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി 81 കിലോ തൂക്കമുള്ള ലഡുവാണ് അദ്ദേഹം മുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവര്‍ മുലായമിന് ആശംസകള്‍ നേര്‍ന്നു.
https://www.facebook.com/Malayalivartha



























