ജമ്മുവിലെ 192 കിലോമീറ്റർ വരുന്ന രാജ്യാന്തര അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാക്കാൻ ഇനി സ്ത്രീകളും ..അതിര്‍ത്തി രക്ഷാസേനയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുത്തത് നൂറുണക്കിന് സ്ത്രീകള്‍.. രാജ്യത്തെ സേവിക്കുന്നതില്‍ സ്വദേശവാസികള്‍ക്കുള്ള താല്‍പര്യമാണ് ഇവിടെ വ്യക്തമാകുന്നത്

ജമ്മുവിലെ 192 കിലോമീറ്റർ വരുന്ന രാജ്യാന്തര അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാക്കാൻ ഇനി സ്ത്രീകളും
..അതിര്‍ത്തി രക്ഷാസേനയുടെ റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുത്തത് നൂറുണക്കിന് സ്ത്രീകള്‍.. രാജ്യത്തെ സേവിക്കുന്നതില്‍ സ്വദേശവാസികള്‍ക്കുള്ള താല്‍പര്യമാണ് ഇവിടെ വ്യക്തമാകുന്നത്
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരിന്റെ അതിര്‍ത്തി കാക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നത് നൂറുകണക്കിന് യുവാക്കൾ ആയിരുന്നു. ഓരോ റിക്രൂട്മെന്റ് ഡ്രൈവിലും സേനയെ അതിശയിപ്പിച്ചുകൊണ്ടാണ് യുവാക്കൾ സേവാ സന്നദ്ധരായി എത്തിയത്..
അതിര്‍ത്തി രക്ഷാസേന ശനിയാഴ്ച സംഘടിപ്പിച്ച റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ യുവാക്കളോടൊപ്പം നിരവധി സ്ത്രീകളും പങ്കെടുത്തു എന്നതാണ് പ്രധാന പ്രത്യേകത ... പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യത്തെ റിക്രൂട്ട്‌മെന്റ് ഡ്രൈവിലാണ് നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തത്
രക്ഷിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് റിക്രൂട്ട്‌മെന്റ് ഡ്രൈവില്‍ പങ്കെടുക്കാൻ എത്തിയതെന്ന് മത്സരാര്‍ത്ഥികള്‍ വ്യക്തമാക്കി. സേനയുടെ ഭാഗമാകുകയെന്നത് കുട്ടിക്കാലം മുതലുള്ള സ്വപ്‌നമാണെന്ന് മത്സരാര്‍ത്ഥികളില്‍ ഒരാള്‍ പറഞ്ഞു. രാജ്യസേവനമാണ് ലക്ഷ്യമെന്നും കായികക്ഷമത പരീക്ഷകളില്‍ വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും മറ്റൊരാള്‍ പ്രതികരിച്ചു.
അതിര്‍ത്തി രക്ഷാസേനയുടെ ഭാഗമാകാന്‍ മത്സരാര്‍ത്ഥികള്‍ കായിക-ശാരീരികക്ഷമതാ പരീക്ഷകള്‍ പാസാകേണ്ടതുണ്ട്. നവംബര്‍ 16 മുതലാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ അതിര്‍ത്തി രക്ഷാസേന റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ ആരംഭിച്ചത്.
മുൻപ് ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ കശ്മീർ മേഖലയിൽ സുരക്ഷാസേന തിരച്ചിൽ നടത്തുമ്പോൾ സുരക്ഷാ സേനയ്ക്കുനേരെ പ്രദേശവാസികള്‍ കല്ലേറു നടത്തിയിരുന്നു. എന്നാൽ ഇന്ന് കശ്മീർ തൊണ്ണൂറു ശതമാനവും ശാന്തമാണ് . കശ്മീരില്‍ നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് പറയാം
https://www.facebook.com/Malayalivartha



























