ശിവസേന എം എൽമാരെ കാണാൻ ഉദ്ദവ് എത്തി

ശിവസേന എം എൽമാരെ കാണാൻ ഉദ്ദവ് എത്തി. മുംബൈയിലെ ലളിത് ഹോട്ടലിൽ ആണ് ഉദ്ദവ് അവരെ സന്ദർശിച്ചത്. കോൺഗ്രസ് എൻ സി പി എം എൽ മാരെ റിസോർട്ടിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. എൻ സി പി എം എൽ മാരുടെ യോഗത്തിൽ പങ്കെടുക്കാൻ 42 എം എൽ മാർ എത്തി. നാടകീയ നീക്കത്തിനൊടുവില്‍ കോണ്‍ഗ്രസിനും ശിവസേനക്കും തിരിച്ചടി നല്‍കിക്കൊണ്ടായിരുന്നു മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപി സര്‍ക്കാര്‍ രൂപീകരിച്ചത്.
അൽപസമയം മുമ്പായിരുന്നു രാജ്ഭവനിൽ വച്ച് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അജിത് പവാർ രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു . എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ അനന്തരവനാണ് അജിത് പവാർ. ശിവസേന, കോൺഗ്രസ്, എൻസിപി സഖ്യശ്രമങ്ങൾക്കിടെയാണ് എൻസിപി മറുകണ്ടം ചാടിയത്.
https://www.facebook.com/Malayalivartha



























