ഇന്ന് ഞായറാഴ്ചയല്ലേ ? ഇന്ന് തന്നെ വേണോ ഇതൊക്കെ ? ചോദ്യങ്ങളും വാദങ്ങളും നിരത്തി മുകുൾ റോത്തഗി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ സുപ്രീം കോടതിയിൽ വരെ എത്തിയ സാഹചര്യത്തിൽ കേസ് തള്ളണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ബിജെപി. മുകുൾ റോത്തഗിയാണ് ബിജെപിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. അടിയന്തിര പ്രാധാന്യമില്ലാത്ത കേസാണിതെന്ന് റോത്തഗി പറഞ്ഞു. ഒരിക്കലും ഞായറാഴ്ച വാദം കേൾക്കരുതെന്നും അദ്ദേഹം പറയുകയുണ്ടായി. മാത്രമല്ല ഞായറാഴ്ച വാദം കേൾക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുകുൾ റോത്തഗിയുടെ ഈ ചോദ്യത്തിന് മറുപടി വ്യക്തമായിരുന്നു. ഞായറാഴ്ച വാദം കേൾക്കുക എന്ന തീരുമാനം ചീഫ് ജസ്റ്റിസിന്റേതാണെന്നായിരുന്നു സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിലുള്ള ജസ്റ്റിസ് എൻവി രമണ മറുപടി നൽകിയത്. നിരവധി വാദങ്ങൾ അദ്ദേഹം നിരത്തുകയുണ്ടായി. മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ രൂപീകരിക്കാൻ 17 ദിവസം സമയം കിട്ടിയെന്ന് മുകുൾ റോത്തഗി പറയുകയുണ്ടായി . "എന്നിട്ടോ? ഇപ്പോൾ മറ്റൊരു പാർട്ടി സർക്കാർ രുപീകരിക്കുന്നതിനെ എതിര്‍ക്കുന്നുവെന്ന കാര്യം അവർ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ആകാൻ ഗവർണർക്ക് ആരെയും ക്ഷണിക്കാമെന്ന അവസ്ഥയാണ്. എന്നാൽ ഇത് വിവേചന അധികാരമാണെന്ന് അദ്ദേഹം പറഞ്ഞു. ഭുരിപക്ഷം തെളിയിക്കാൻ എത്ര സമയം നല്കണമെന്നതും ഗവർണർക്ക് തീരുമാനിക്കാവുന്ന കാര്യമാണ് . ഗവർണറുടെ ഈ അവകാശത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. " മാത്രമല്ല ഗവർണറുടെ നടപടിക്ക് 361 ആം അനുച്ഛേദത്തിന്റെ പരിരക്ഷ ഉണ്ടെന്ന കാര്യവും മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. എന്നാൽ ഗവർണറുടെ അധികാരം സംബന്ധിച്ച കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നായിരുന്നു ജസ്റ്റിസ് രമണ നൽകിയ മറ്റൊരു മറുപടി. ഇപ്പോൾ പരിഗണനയിലുള്ളത് വിശ്വസ വോട്ടെടുപ്പ് മാത്രമാണെന്നും അതാണ് ഇപ്പോഴത്തെ വിഷയമെന്നും ജസ്റ്റിസ് രമണ വ്യക്തമാക്കുകയുണ്ടായി. ഈ ഘട്ടത്തിൽ ഗവർണർക്ക് മറുപടി നൽകാൻ സമയം അനുവദിക്കണമെന്ന് റോത്തഗി ആവശ്യപ്പെട്ടു. സഭ വിളിച്ചു ചേർക്കാനും വിശ്വസ വോട്ടെടുപ്പ് നടത്താനും ഗവർണറോട് പറയാൻ കോടതിക്ക് അധികാരം ഇല്ലെന്നും റോത്തഗി പറയുകയുണ്ടായി .
സുപ്രിം കോടതി, നിയമ സഭയുടെയും നിയമസഭ, കോടതിയുടെയും അധികാരം മാനിക്കണമെന്നും റോത്തഗി ആവശ്യപ്പെട്ടു. "അതിനാൽ ഇത്ര ദിവസത്തിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് നിര്ദേശിക്കരുതെന്നും റോത്തഗി പറഞ്ഞു . നാളെ ഏതെങ്കിലും നിയമസഭാ സുപ്രിം കോടതിയിലെ കേസ് വേഗത്തിൽ തീർക്കണം എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാകുമെന്നും റോത്തഗി ചോദിച്ചു. ഈ ഘട്ടത്തിൽ കോടതിയിൽ എല്ലാവരും ചിരിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണംചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍ സമര്‍പ്പിച്ച സംയുക്ത ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നത്,. എന്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചതെന്ന കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധ കൊണ്ട് വരാന്‍ കപില്‍ സിബല്‍ ശ്രമിച്ചപ്പോള്‍ അക്കാര്യമല്ല പരിഗണിക്കുന്നതെന്ന് കോടതി പറഞ്ഞിരുന്നു. വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ നടത്തണം എന്നത് മാത്രമായിരുന്നു വിഷയം. അതേ സമയം മഹാരാഷ്ട്രയിൽ അടിയന്തര വിശ്വാസ വോട്ടെടുപ്പ് ഉടനില്ല. കത്തുകൾ ഹാജരാക്കണമെന്നും കോടതി പറഞ്ഞു. വിവേചനാധികാരത്തിൽ ഇടപെടരുതെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha
























