ഉപമുഖ്യമന്ത്രിയായി ബിജെപിയ്‌ക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ പരിഹസിച്ച് ശരത് പവാറിന്റെ മകള്‍ സുപ്രിയ; അധികാരം വരും പോകും, ബന്ധങ്ങളാണു വിഷയം; വാട്‌സ്ആപ് സ്റ്റാറ്റസായാണു സുപ്രിയ നിലപാട് അറിയിച്ചത്; സുപ്രിയയുടെ സ്റ്റാറ്റസ് ഏറ്റെടുത്ത് ലോകം

പവാര്‍ കുടുംബത്തിലെ അധികാര വടംവലിയില്‍ പ്രതികരിച്ച് എന്‍സിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ. അധികാരം വരും, പോകും. ബന്ധങ്ങളാണു വിഷയമെന്നായിരുന്നു വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സുപ്രിയയുടെ പ്രതികരണം. വാട്‌സ്ആപ് സ്റ്റാറ്റസായാണു സുപ്രിയ നിലപാട് അറിയിച്ചത്. അജിത് പവാറിനെ ലക്ഷ്യമിട്ടാണു സുപ്രിയയുടെ പ്രതികരണമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
മൂല്യങ്ങള്‍ക്കാണ് അന്തിമ വിജയം. സത്യസന്ധതയും കഠിനാധ്വാനവും ഒരിക്കലും പാഴായിപ്പോകില്ല. ആ വഴി കാഠിന്യമേറിയതാണ്. എന്നാല്‍ അതാണു ദീര്‍ഘകാലം നിലനില്‍ക്കുകയെന്നും സുപ്രിയ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ കുറിച്ചു. ശനിയാഴ്ച, ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, കുടുംബവും പാര്‍ട്ടിയും പിളര്‍ന്നെന്നു സുപ്രിയ പ്രതികരിച്ചിരുന്നു.
ശരദ് പവാറിന്റെ സഹോദരപുത്രനാണ് അജിത് പവാര്‍. ശിവസേനഎന്‍സിപികോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം ശരദ് പവാറിന് ഒപ്പം അജിത് പവാറുമുണ്ടായിരുന്നു. സഖ്യസര്‍ക്കാറിന്റെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയെ പ്രഖ്യാപിക്കാനിരിക്കെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്.
https://www.facebook.com/Malayalivartha
























