മഞ്ഞുകാലത്ത് തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ പശുക്കള്‍ക്ക് കോട്ട് നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശിലെ അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.1200 ഓളം പശുക്കള്‍ക്കാകും ആദ്യഘട്ടത്തിൽ കോട്ടുകള്‍ നിര്‍മ്മിക്കുന്നത്

മഞ്ഞുകാലത്ത് തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ പശുക്കള്‍ക്ക് കോട്ട് നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശിലെ അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍.1200 ഓളം പശുക്കള്‍ക്കാകും ആദ്യഘട്ടത്തിൽ കോട്ടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. കോട്ടുകള്‍ തുന്നാന്‍ രജ്ജു പാണ്ഡെ എന്ന കര്‍ഷകന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആദ്യം കുറച്ച് കോട്ടുകള്‍ കൊണ്ടുവന്ന് പശുക്കളില്‍ പരീക്ഷണം നടത്തും. പദ്ധതി വിജയകരമാണെന്ന് തോന്നിയാല്‍ ഇത് സംസ്ഥാനം മുഴുവന്‍ ആവിഷ്‌കരിക്കും'- അയോധ്യയിലെ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപധ്യായ പറഞ്ഞു.ചികിത്സ വേഗത്തിലാക്കാന്‍ ആംബുലന്‍സ് സൗകര്യവും ഒരുക്കുന്നുണ്ട്.
തണുപ്പിനെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്കായി ചണം കൊണ്ടുള്ള ബാഗുകള്‍ നിര്‍മ്മിച്ചെങ്കിലും അത് പലപ്പോഴും വീണുപോകുകയായിരുന്നു. അതുകൊണ്ട് കോട്ടുകളാണ് കൂടുതല്‍ നല്ലതെന്ന് മനസ്സിലായി
നാലുഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യം കോട്ടുകിട്ടുക ബൈശിംഗ്പുർ ഗോശാലയിലെ 1200 കാലികൾക്കാണ്.700 കാളകളും ഇതിലുൾപ്പെടും. ഘട്ടംഘട്ടമായി മറ്റു ഗോശാലകളിലെ പശുക്കൾക്കും കോട്ട് കിട്ടും.250-300 രൂപ വിലവരുന്ന കോട്ടുകൾ ഈ മാസം അവസാനത്തോടെ എത്തുമെന്ന് നഗരസഭാ കമ്മിഷണർ നീരജ് ശുക്ല അറിയിച്ചു.പശുക്കുട്ടികൾക്കായി മൂന്ന് പാളികളുള്ള കോട്ട് തുന്നും. ശരീരത്തോടുചേർന്നുള്ള പാളി നനുത്ത തുണികൊണ്ടുള്ളതാവും.പശുക്കൾക്കും കാളകൾക്കും പ്രത്യേകം കോട്ടുകളാണ് തയ്യാറാക്കുക. ഗോശാലകളിലെ ചൂട് നിലനിർത്തുന്നതിനായി തീകൂട്ടി നെരിപ്പോടുണ്ടാക്കാനും പദ്ധതിയുണ്ട്.
. ഒരു മനുഷ്യന് ലഭിക്കുന്നതിനേക്കാള്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ പശുക്കള്‍ക്ക് നല്‍കാനാണ് യുപിയില്‍ യോഗി ആദിത്യനാഥിന്റെ ശ്രമം. ഓക്‌സിജന്‍ ലഭിക്കാതെ നൂറുക്കണക്കിന് കുരുന്നുകള്‍ കൊല്ലപ്പെട്ട സംസ്ഥാനത്താണ് പശുക്കള്‍ക്ക് ധരിക്കാന്‍ കോട്ടും ചികിത്സ വേഗത്തിലാക്കാന്‍ ആംബുലന്‍സ് സൗകര്യവും യോഗി സര്‍ക്കാര്‍ ഒരുക്കുന്നത്.
https://www.facebook.com/Malayalivartha
























