എം.എൽ.എമാരെ ഹോട്ടലുകളിൽ ‘ഒളിപ്പിച്ച്’ പ്രതിപക്ഷം; ഒളിവിൽകഴിയുന്നത് ബിജെപി വിലയ്‌ക്കെടുക്കുമോ എന്ന പേടിയിൽ;വിശ്വാസ വോട്ടെടുപ്പ് വേണമെന്ന ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും ; വാദപ്രതിവാദങ്ങളുമായി ഭരണ -പ്രതിപക്ഷങ്ങൾ; പാർലമെന്റിൽ പ്രതിപക്ഷ ബഹളം

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിന് സുപ്രീംകോടതിയിൽ ആവശ്യമുന്നയിച്ച സാഹചര്യത്തിൽ ബി.ജെ.പി വിലയ്ക്കെടുക്കുന്നത് തടയാൻ എം.എൽ.എമാരെ ഹോട്ടലുകളിൽ താമസിപ്പിച്ച് സുരക്ഷയൊരുക്കിയിരിക്കുകയാണ് എൻ.സി.എൻ.സി.പി-കോൺഗ്രസ്-ശിവസേന സഖ്യം. മുംബൈ നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകളിലാണ് എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്നത്.
സാന്താക്രൂസ് ഈസ്റ്റിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് എന്‍.സി.പി എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത്. റിനൈസന്‍സ് ഹോട്ടലിലായിരുന്നു ഇവര്‍ ആദ്യം താമസിച്ചിരുന്നത്. എന്നാല്‍, ഇവിടെ ഔദ്യോഗിക വേഷത്തിലല്ലാതെ പൊലീസുകാരന്‍ എത്തിയതോടെ ഹോട്ടല്‍ മാറ്റുകയായിരുന്നു. ബി.ജെ.പി നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താനായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തിയതെന്ന് എന്‍.സി.പി ആരോപിക്കുന്നു.
അന്തേരിയിലെ ലളിത് ഹോട്ടലിലാണ് ശിവസേന തങ്ങളുടെ എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ 44 എം.എല്‍.എമാരും ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിലാണ് കഴിയുന്നത്. എം.എല്‍.എമാരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ വാങ്ങിവെച്ചതായും ആശയവിനിമയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അപ്രതീക്ഷിത നീക്കത്തിലൂടെ മഹാരാഷ്ട്ര ഭരണം ബിജെപി കയ്യടക്കിയതിനെതിരെ സുപ്രീം കോടതിയിൽ വിശ്വാസ വോട്ടെടുപ്പിനുള്ള ആവശ്യം ഉന്നയിച്ചിരിക്കുകയാണ് പ്രതിപക്ഷം.ഈ സാഹചര്യത്തിൽ എം എൽ എ മാരെ കർണാടക മോഡൽ വിലയ്കെടുക്കൽ നടക്കുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഇവരെ ഒളിവിൽ പാർപ്പിച്ചിരിക്കുന്നത്.
അതേസമയംഗവർണറുടെ തീരുമാനത്തിൽ ഇടപെടരുത് എന്നും ണ് എൻ സി പി താനാണെന്നുമുള്ള അവകാശ വാദവുമായി അജിത്പവരും കോടതിയിൽ എത്തിയിട്ടുണ്ട്. പിന്തുണക്കത്ത് നിയമപരമായും ഭരണഘടനാ പരമായും നിലനിൽകുന്നതെന്നും അജിത് പവാർ സഖ്യനേതാക്കളുടെ ഹർജി കോടതിയിൽ പരിഗണിക്കവെയാണ് അജിത് പവാറിന്റെ പ്രസ്താവന.
ആകെ കലങ്ങി മറിഞ്ഞ അവസ്ഥയിലാണ് മഹാരാഷ്ട്ര രാഷ്ട്രീയം ഇപ്പോൾ.ഇതേ വിഷയത്തിൽ ഇപ്പോൾ പാർലമെന്റിൽ പ്രസ്‌തിപക്ഷ പ്രതിഷേധവും നടക്കുകയാണ്.
ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് മിനിറ്റുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന സന്ദേശം ട്വിറ്ററിൽ തേടിയെത്തി. പുതിയ മുഖ്യമന്ത്രിക്കും, ഉപമുഖ്യമന്ത്രി എൻ.സി.പി നേതാവ് അജിത് പവാറിനുമാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് മിനിറ്റുകള്‍ക്കകം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദന സന്ദേശം ട്വിറ്ററിൽ തേടിയെത്തി. പുതിയ മുഖ്യമന്ത്രിക്കും, ഉപമുഖ്യമന്ത്രി എൻ.സി.പി നേതാവ് അജിത് പവാറിനുമാണ് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചത്.
ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ച എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറിനെ മറികടന്നാണ് അജിത് പവാർ ബിജെപിക്കൊപ്പം നിലകൊള്ളുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അജിത് പവാർ സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയപ്പോൾ ഒപ്പമുണ്ടായിരുന്ന എം.എൽ.എമാർ ഉള്‍പ്പെടെയുള്ളവരെ എത്തിച്ച് ശരത് പവാർ ഇത് ആവര്‍ത്തിക്കുന്നു. എന്നാൽ 170 എം.എൽ.എമാരുടെ പിന്തുണയോടെ ബി.ജെ.പി വിശ്വാസവോട്ട് നേടുമെന്നാണ് അവരുടെ നേതാക്കൾ അവകാശപ്പെടുന്നത്.
മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നാടകങ്ങൾക്കിടെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എൻ.സി.പി നേതാവ് അജിത് പവാറിനെ അനുനയിപ്പിച്ച് മടക്കി കൊണ്ടുവരാൻ എൻ.സി.പി ശ്രമം നടത്തിയിരുന്നു.
സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശം ഉന്നയിച്ച് ഫഡ്നാവിസ് നല്‍കിയ കത്തും, ഫഡ്‌നാവിസിനെ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പും തിങ്കളാഴ്ച ഹാജരാക്കണമെന്ന് മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ആ കത്തുകള്‍ പരിശോധിച്ചശേഷമാണ് വിശ്വാസ വോട്ട് നേരത്തെയാക്കണം എന്ന ആവശ്യത്തില്‍ തീരുമാനം എടുക്കുക.
https://www.facebook.com/Malayalivartha
























