മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിൽ സുപ്രീം കോടതി നാളെ പത്തരയ്ക്ക് വിധി പ്രഖ്യാപിക്കും ;കേസിൽ വാദം പൂർത്തിയായി; മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെ എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന കക്ഷികള്‍ നല്‍കിയ ഹരജിയിൻ മേലുള്ള ഉത്തരവാണ് നാളെ പ്രഖ്യാപിക്കുക

ഫഡ്നാവിസിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കുക, തങ്ങളുടെ സഖ്യത്തെ സര്‍ക്കാര്‍ രൂപവത്കരണത്തിന് ക്ഷണിക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കുക എന്നിവയായിരുന്നു ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സംയുക്ത ഹരജിയിലെ ആവശ്യങ്ങള്‍.
നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഫഡ്നാവിസ് സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന ശിവേസനയുടെയും എന്‍.സി.പിയുടെയും കോണ്‍ഗ്രസിെന്റയും ആവശ്യത്തില്‍ തീരുമാനമെടുക്കാതിരുന്ന ബെഞ്ച്, അതിനുമുൻപ് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച രേഖകളും തെളിവുകളും പരിശോധിക്കണമെന്നാണ് ഞായറാഴ്ച വ്യക്തമാക്കിയത്.
വോട്ടെടുപ്പ് ഇരുപത്തിനാലു മണിക്കൂറുകൾക്കുള്ളിൽ നടത്തണമെന്ന് കപിൽ സിബൽ ആവശ്യപെട്ടിരുന്നു.സ്പീക്കറുടെ വിവേചനാധികാരത്തിലാണ് വിശ്വാസവോട്ടെടുപ്പ് നടക്കേണ്ടതെന്ന് പറഞ്ഞ മുകുള്‍ രോഹത്ഗി ഗവര്‍ണര്‍ ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ വാദങ്ങള്‍ തുടരുന്നതിനിടെ പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ്സിന്റെ പ്രതിഷേധം ശക്തമാവുകയാണ്.ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് നിര്‍ത്തൂ എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപിടിച്ചാണ് സഭയ്ക്കു പുറത്ത് സോണിയയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തുന്നത്.മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളുമായി ബന്ധപ്പെട്ട് ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നേരത്തെ കോണ്‍ഗ്രസ്സ് അനുമതി തേടിയിരുന്നു.ചോദ്യോത്തര വേളയില്‍ രാഹുല്‍ ഗാന്ധിയാണ് ആദ്യം ചോദ്യം ചോദിച്ചത്. ജനാധിപത്യം തന്നെ കശാപ്പ് ചെയ്യപ്പെട്ട കാലത്ത് ചോദ്യം ചോദിക്കുന്നതില്‍ പോലും അര്‍ഥമില്ലെന്ന മുഖവുരയോടെയാണ് രാഹുല്‍ ചോദ്യം ചോദിച്ചത്.
https://www.facebook.com/Malayalivartha
























