ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ ശശി തരൂര്‍ എം.പി സന്ദര്‍ശിച്ചു

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തെ ശശി തരൂര്‍ എം.പി സന്ദര്‍ശിച്ചു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനൊപ്പമാണ് ശശി തരൂര്‍ തിഹാര്‍ ജയിലില്‍ എത്തിയത്.പി. ചിദംബരത്തെ 98 ദിവസം ജയിലിലടച്ച നടപടിയെ ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിനാകില്ല. കടുത്ത അന്യായമാണ് കേന്ദ്രസര്‍ക്കാര്‍ ചിദംബരത്തോട് കാട്ടിയത്.
ഭരണഘടനയെ പോലും ബി.ജെ.പി സര്‍ക്കാര്‍ ബഹുമാനിക്കുന്നില്ലെന്നും തരൂര്‍ വിമര്‍ശിച്ചു. മറ്റു രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യക്ക് തലകുനിക്കേണ്ടി വരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























