രമ്യാ ഹരിദാസ് എം.പിക്ക് നേരെ ലോക്‌സഭയില്‍ കയ്യേറ്റശ്രമം; പാർലമെൻറിൽ നാടകീയ രംഗങ്ങൾ, എംപിമാര്‍ക്ക് പരിക്ക്...!

മഹാരാഷ്ട്ര വിഷയത്തെ ചൊല്ലി പാർലമെൻറിൽ കയ്യാങ്കളിയും നാടകീയരംഗങ്ങളും. പുരുഷ മാര്‍ഷല്‍മാര്‍ വനിതാഅംഗങ്ങളെ കയ്യേറ്റം ചെയ്തു. രമ്യ ഹരിദാസിനേയും ജ്യോതിമണിയേയും കൈയില്‍ പിടിച്ചുവലിച്ചു. മാര്‍ഷല്‍മാരുടെ ബലപ്രയോഗത്തില്‍ ബെന്നി ബെഹനാന് പരുക്കേറ്റു. രമ്യ ഹരിദാസും ജ്യോതിമണിയും സ്പീക്കര്‍ക്ക് പരാതി നല്‍കി. ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനര്‍ ലോക്സഭയിൽ ഉയര്‍ത്തിയതിന് ഹൈബി ഈഡനെയും ടിഎൻ പ്രതാപനേയും ഒരു ദിവസത്തേക്ക് സഭാ നടപടികളിൽ നിന്ന് സ്പീക്കര്‍ മാറ്റി നിര്‍ത്തി. അതിനിടെ നടുത്തളത്തിൽ ഇറങ്ങി ബാനറും പ്ലക്കാഡുമായി പ്രതിഷേധിച്ച സഭാ അംഗങ്ങളെ പിന്തിരിപ്പിക്കാൻ മാര്‍ഷൽമാരെ നിയോഗിച്ചത് സംഘര്‍ഷത്തിൽ കലാശിച്ചത്.
വനിത എം.പിമാരെ മാര്‍ഷല്‍മാര്‍ കൈയ്യേറ്റം ചെയ്തുവെന്ന് ഹൈബി ഈഡനും മനീഷ് തിവാരിയും ആരോപിച്ചു. മഹാരാഷ്ട്ര വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്സഭയിലും ഇടതുപാര്‍ട്ടികള്‍ രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയിരുന്നു. ഇരുസഭകളും ചേര്‍ന്നയുടന്‍ തന്നെ കോണ്‍ഗ്രസ് എം.പിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ കുറ്റപ്പെടുത്തി. പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും 2മണിവരെ നിര്‍ത്തിവച്ചു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി എം.പിമാര്‍ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha
























