ദില്ലി ഒരു നരകം; വിഷയത്തിൽ പാർട്ടികൾ രാഷ്ട്രീയം കളിക്കുന്നു; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ദില്ലി വിഷയത്തിൽ ഇടപ്പെട്ട് സുപ്രീം കോടതി. വിഷയത്തിൽ പാർട്ടികൾ രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടതി പറഞ്ഞു. ആള്അകലെ മരണത്തിലേക്ക് തള്ളി വിടുന്ന ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാനാകില്ലെന്നും കോടതി പറഞ്ഞു. ദില്ലിയിലെ അന്തരീക്ഷ മലീനീകരണത്തെ ദില്ലി സർക്കാർ ഇത് വരെ ഗൗരവകരമായി എടുത്തിട്ടില്ലെന്നും കോടതി വിമർശിച്ചു. ആളുകൾ എങ്ങനെയാണ് ഗ്യാസ് ചേംബറിനകത്ത് വസിക്കുന്നതെന്നും സുപ്രീം കോടതി ചോദിച്ചു.
അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പൊടിശല്യം ഒഴിവാക്കുന്നതിനുവേണ്ടി രണ്ട് ദിവസത്തിനുള്ളില്‍ ഫയര്‍ഫോഴ്സ് തളിച്ചത് അഞ്ച് ലക്ഷം ലിറ്റര്‍ വെള്ളമാണ് . ഡല്‍ഹി സര്‍ക്കാറിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ നടപടി. 13 കേന്ദ്രങ്ങളിലായിരുന്നു വെള്ളം തളിച്ചത്. ഫയര്‍ഫോഴ്സിന്‍റെ പ്രത്യേക വാഹനങ്ങള്‍ ഉപയോഗിച്ചാണ് വെള്ളം അന്തരീക്ഷത്തിലേക്ക് ചീറ്റിയത് . 20 ഫയര്‍ എഞ്ചിനുകളും 400ഓളം ജീവനക്കാരും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നു.
https://www.facebook.com/Malayalivartha
























