ഇന്ത്യ കത്തുമ്പോൾ വാഴ വെട്ടുന്നവരും; വാഴ വെയ്‌ക്കുന്നവരും; ആര് ജയിച്ചാലും ഇന്ത്യ തോൽക്കുന്നു

ഇന്ത്യൻ തെരുവുകൾ കത്തിനിൽക്കുമ്പോഴും ആരോപണ -പ്രത്യാരോപണങ്ങളുമായി മുന്നോട്ടു പോകുകയാണ് രാഷ്ട്രീയ പാർട്ടികൾ. മതേതര രാഷ്ട്രമെന്ന ഊറ്റം കൊള്ളുന്ന ഇന്ത്യയിൽ മതത്തിന്റെ പേരിൽ വ്യക്തികളെ മാറ്റിനിർത്തുന്ന സാഹചര്യമാണെന്ന ആരോപണം ഒരു ഭാഗത്ത് . മതപരമായ വിവേചനമല്ല, മതത്തിന്റെ പേരിൽ മറ്റു രാജ്യങ്ങളിൽ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് ബില് എന്ന അവകാശ വാദങ്ങൾ മറുവശത്ത് .
പുര കത്തുമ്പോൾ വാഴ വെട്ടുക എന്ന പഴംചൊല്ലിനെ അന്വർത്ഥമാക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ നമുക്ക് ചുറ്റും നടക്കുന്നത്. ഇന്ത്യ കത്തുമ്പോൾ രാഷ്ട്രീയ ലാഭം കൊയ്യാൻനടക്കുന്ന അവസ്ഥ. പൗരത്വ ബില്ലിന്റെ പേരിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ കലാപഭൂമിയാകുമ്പോൾ , പ്രതിഷേധ സ്വരങ്ങൾ പ്രക്ഷോഭത്തിലേക്ക് മാറുമ്പോൾ അവിടെ തോറ്റു പോകുന്നത് നമ്മുടെ രാജ്യമാണ് എന്നതാണ് വസ്തുത.
വിദേശ രാജ്യങ്ങൾ പോലും ഇപ്പോൾ ഇന്ത്യയിലെ സംഭവ വികാസങ്ങൾ സസൂക്ഷമം വീക്ഷിക്കുകയാണ്.നിലപാടുകളുടെയും ,അഖണ്ഡതയുടെയും മതനിരപേക്ഷതയുടെയും ഒക്കെ പേരിൽ തലയുയർത്തി പിടിച്ച് നിന്നിരുന്ന നമ്മുടെ രാജ്യം ഇപ്പോൾ ലോകരാജ്യങ്ങളുടെ മുന്നിൽ നാണം കേട്ട് തല താഴ്ത്തിയിരിക്കേണ്ട അവസ്ഥയും.
അമേരിക്കയും ബ്രിട്ടനും അവരുടെ പൗരന്മാരോട് ഇന്ത്യയെ ഭയക്കണമെന്ന നിർദേശം നൽകുമ്പോൾ ,ഇന്ത്യ സന്ദര്ശിക്കുന്നതിൽ നിന്ന് വിലക്കുമ്പോൾ തോറ്റുപോകുന്നത് ഭാരതം എന്ന മത നിരപേക്ഷ രാഷ്ട്രം.
രാഷ്ട്രീയ ലാഭങ്ങൾക്കുവേണ്ടി ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തിൽ വെട്ടിമുറിക്കുന്നവർ , ബ്രിട്ടീഷ് ഭരണാധികാരികളുടെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന പഴയ തന്ത്രം പുതിയ രീതിയിൽ പ്രാവർത്തികമാക്കുകയാണ് ചെയ്യുന്നത് എന്ന് മറന്നു പോകരുത്.
എതിർപ്പുകൾ അനിവാര്യമാണ്.രാഷ്ട്ര താത്പര്യങ്ങൾക്ക്,ജനതയുടെ അവകാശങ്ങൾക്കു മേൽ കരിനിഴൽ വീഴുമ്പോൾ പ്രതിഷേധ സ്വരങ്ങൾ ഉയരുകതന്നെ ചെയ്യും. എന്നാൽ അത് പരിധികൾ ലംഘിക്കപ്പെടുമ്പോൾ തിരുത്താൻ ഉള്ളബാധ്യതയും നമ്മുടേതുതന്നെ. പൗരത്വ ബില്ലിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ശബ്ദമുയർത്തുകയാണ്. ജനങ്ങളും തെരുവുകൾ കീഴടക്കിയിരിക്കുന്നു.. വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറാകാതെ അമിത്ഷായും മോദിയും.
പൗരത്വ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച് യുഎന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.മൗലികമായി ഇത് വിവേചനപരമാണ് എന്നായിരുന്നു യുഎന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് കമ്മീഷന്റെ വിലയിരുത്തൽ.. പൗരത്വ ഭേദഗതി ബില്ലിനെതിരെ (സിഎബി) രാജ്യത്ത് പ്രതിഷേധം വ്യാപകമായിരിക്കുന്നതിന് ഇടയിലാണ് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ കൂടിയാകുമ്പോൾ പൗരത്വാബില്ലിന് പുതിയ മാനം കൈവന്നിരിക്കുക യാണ് . ഇന്ത്യയുടെ പുതിയ പൗരത്വ ഭേദഗതി ബില്ലിന്റെ സ്വഭാവം അടിസ്ഥാനപരമായി വിവേചനസ്വഭാവമുള്ളതാണ് എന്ന് യു എൻ പറയുമ്പോൾ അവിടെ ചോദ്യം ചെയ്യപ്പെടുന്നത് മത നിരപേക്ഷ രാജ്യം എന്ന ഇന്ത്യയുടെ തലയെടുപ്പാണ്. . അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യമൊക്കെ സ്വാഗതാര്‍ഹമാണെങ്കിലും പുതിയ നിയമത്തിന്റെ പരിരരക്ഷ മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്നില്ലഎന്നും യുഎന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിചിരുന്നു.
അക്ഷരാർത്ഥത്തിൽ ഇന്ത്യ ഇപ്പോൾ മറ്റു രാജ്യങ്ങൾക്കു മുന്നിൽ ചർച്ച വിഷയമായിരിക്കുകയാണ്. മതനിരപേക്ഷത കാ ത്ത് സൂക്ഷിക്കുന്ന രാജ്യം എന്ന് ഇന്ത്യ അവകാശപ്പെടുമ്പോഴും ഭരണഘടന ആ അവകാശങ്ങളെ വിഭാവനം ചെയ്യുമ്പോഴും മത വിവിവേചനം എന്ന അജണ്ടയും ആരോപണങ്ങളും ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻപിൽ തല താഴ്ത്തി നിൽക്കാൻ നിര്ബന്ധിതമാക്കുകയാണ്.പല രാഷ്ട്രീയ സംഘടനകളൂം ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. രഹസ്യ സ്വഭാസവം കാത്ത് സൂക്ഷിച്ചു രണ്ടു ദിവസംകൊണ്ട് ലോക്സഭയിലും രാജ്യസഭയിലും ബില് പാസാക്കി എടുത്ത് ഒറ്റ രാത്രി കൊണ്ട് രാഷ്ട്രപതിയുടെ ഒപ്പും സമ്പാദിച്ച് പ്രാബല്യത്തിൽ വരുത്തിയ പൗരത്വ ബില് ഇന്ത്യയെ കത്തിക്കുവാനുള്ള തുറുപ്പു ചീട്ടാ കുന്നു.. . ഈ പുതിയ സാഹചര്യങ്ങളൊക്കെയാവാം പൗരത്വ ഭേദഗതി ബില് എന്ന തീരുമാനത്തിൽ പുനഃപരിശോധന നടത്താം എന്ന പ്രസ്താവന നടത്താൻ അമിത്ഷായെ നിര്ബന്ധിതമാക്കിയത്.
പ്രക്ഷോഭങ്ങൾ കൊണ്ട് തെരുവുകൾ അശാന്തമാകുമ്പോഴും റോമാ നഗരം കത്തിയെരിയുമ്പോൾ വീണ വായിക്കുന്ന നീറോ ചക്രവർത്തിയെ പോലെ ആവുകയാണ് ഭരണകർത്താക്കൾ. അവിടെയും തോറ്റുപോകുന്നത് ഇന്ത്യ മത നിരപേക്ഷ രാഷ്ട്രവും.
https://www.facebook.com/Malayalivartha



























