വിദ്യാര്‍ത്ഥികളും പോലീസും തമ്മിൽ പോര്; ദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം വന്‍ പ്രതിഷേധമാണ് നടക്കുന്നത്. സംഭവത്തിൽ ജാമിയ മിലിയ ഇസ്‌ലാമിയ സര്‍വകലാശാല, വിദ്യാര്‍ത്ഥികളും പോലീസും തമ്മിലുള്ള പോര് മുറുകുകയാണ്. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും പ്രതിഷേധം ശക്തമായിരുന്നു. ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ പൊലീസ് നടപടിയില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും. അക്രമങ്ങള്‍ അവസാനിപ്പിക്കുന്ന പക്ഷം ഹര്‍ജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വ്യക്തമാക്കുകയായിരുന്നു.
ഇതൊരു ക്രമസമാധാന പ്രശ്‌നമാണെന്നും കോടതിക്കു കാര്യമായൊന്നും ചെയ്യാനില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ പ്രതികരിച്ചു. പുറത്തു നടക്കുന്നത് ലഹളയാണ്. അതെങ്ങനെയാണ് നടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടത്ചീ എന്നും ഫ് ജസ്റ്റിസ് പറഞ്ഞു. പുറത്ത് വാഹനങ്ങള്‍ക്കു തീ വയ്ക്കുകയാണ്. അത് ആരാണ് ചെയ്യുന്നത് എന്നതതില്ല കാര്യം. പൊതുമുതല്‍ നശിപ്പിക്കപ്പെടുകയാണ്. അവകാശങ്ങളെക്കുറിച്ചൊക്കെ നമുക്കു തീരുമാനമെടുക്കാം. എന്നാല്‍ ഇത്തരമൊരു അന്തരീക്ഷത്തിലല്ല. ലഹള ഒടുങ്ങട്ടെ. ആദ്യം ഹര്‍ജി നല്‍കൂ, ലഹള അവസാനിക്കുമെങ്കില്‍ നാളെ പരിഗണിക്കാം എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























