ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഔദ്യോഗിക വസതിയിലേക്ക് ഇന്ന് മാര്‍ച്ചിന് ആഹ്വാനം, മാര്‍ച്ച് തടയാന്‍ ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ച് പോലീസ്; മാര്‍ച്ച് നടത്താനുള്ള ആഹ്വാനം വന്നതോടെ കനത്ത പോലീസ് കാവലിൽ ഡല്‍ഹി നഗരം

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കത്തുകയാണ്. ഇപ്പോഴിതാ പുറത്ത് വരുന്നത് മറ്റൊരു റിപ്പോർട്ടാണ്. ഇന്ന് ഡല്‍ഹിയില്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പറയുന്നത്. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെ ഡല്‍ഹി മാണ്ഡി ഹൗസില്‍ എത്താനാണ് ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രതിഷേധ കൂട്ടായ്മ ആഹ്വാനം ചെയ്തിട്ടുള്ളത്. വാഹനത്തില്‍ ഇവിടെ എത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
മാര്‍ച്ച് തടയാന്‍ പോലീസ് 144 പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചിന് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടില്ല. മാര്‍ച്ചിനായി മാണ്ഡ്യഹൗസില്‍ എത്തിയാല്‍ കസ്റ്റഡിയിലെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാര്‍ച്ച് നടത്താനുള്ള ആഹ്വാനം വന്നതോടെ കനത്ത പോലീസ് കാവലിലാണ് നഗരം. മാര്‍ച്ചിനെ ഏതു വിധേനെയും തടയുമെന്നാണ് പോലീസ് പറയുന്നത്. ഇതിനായി അധിക പോലീസിനെ വിന്യസിപ്പിച്ചേക്കും. സമാധാന പരമായിട്ടാണ് പ്രതിഷേധങ്ങള്‍ നടക്കുന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രതിഷേധക്കാര്‍ അമിത്ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. ജന്തര്‍ മന്ദറില്‍ ഒരു തരത്തിലുമുള്ള മാര്‍ച്ച് അനുവദിക്കില്ലെന്ന് പോലീസ് പറയുന്നത്. നേരത്തേ പൗരത്വ ഭേദഗതി ബില്ലിനെതിരേ ജാമിയ മിലിയ സര്‍വകലാശാല നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പോലീസ് നടപടി വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി സമാധാന പരമായ പ്രതിഷേധങ്ങള്‍ ഡല്‍ഹിയില്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തുകയാണ്.
https://www.facebook.com/Malayalivartha



























