കണ്ണൂര്‍ മാടായിക്കാവ് ക്ഷേത്ര ദര്‍ശനത്തിനെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ ഡിവൈഎഫ്‌ഐ അക്രമം

ഗുരുവായൂര്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിനായി ഇന്നലെ കേരളത്തിലെത്തിയ കര്‍ണ്ണാടക മുഖ്യമന്ത്രി ബിഎസ്.യെദ്യൂരപ്പയ്ക്ക് നേരെ ആക്രമണം . ഡിവൈഎഫ്‌ഐ കാറാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം
കണ്ണൂര്‍ മാടായിക്കാവ് തിരുവര്‍ക്കാട്ട് ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സമയത്താണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ ആക്രമണം നടടത്തിയത്. യെദ്യൂരപ്പ സഞ്ചരിച്ച വാഹനത്തിനെ നേരെയായിരുന്നു ഡി വൈ എഫ് ഐ പ്രവര്‍ത്തകർ കടന്നാക്രമിച്ചത് . വാഹനത്തില്‍ പ്രവര്‍ത്തകര്‍ ഇടിക്കുകയായിരുന്നു.
വാഹനത്തിന്റെ ഡ്രൈവറുടെസമർത്ഥമായ ഇടപെടല്‍ കാരണമാണ് മുഖ്യമന്ത്രി രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍കൂട്ടി അറിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നു സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായില്ലെന്ന് ആരോപണമുണ്ട്.
പഴയങ്ങാടിയിലും ഡി വൈ എഫ് ഐ പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടികാണിച്ചു. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ യെദ്യൂരപ്പയ്‌ക്കെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .
https://www.facebook.com/Malayalivartha



























