വീണ്ടും ദുരന്തം വിതച്ച് ഡല്‍ഹിയില്‍ തീപിടിത്തം.... രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്ക്

വീണ്ടും ദുരന്തം വിതച്ച് ഡല്‍ഹിയില്‍ തീപിടിത്തം. ഔട്ടര്‍ ഡല്‍ഹിയിലെ നരേലയില്‍ ഷൂ ഫാക്ടറിക്ക് തീപിടിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. കെട്ടിടത്തിനുള്ളില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്.
ഇരുപതോളം അഗ്‌നിരക്ഷാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ആര്‍ക്കും അപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.
https://www.facebook.com/Malayalivartha



























