മതത്തെ രാഷ്ട്രീയവുമായി ഇടകലർത്തിയത് തെറ്റ്; ഏറ്റു പറച്ചിലുമായി ഉദ്ധവ് താക്കറെ

തെറ്റ് സംഭവിച്ചെന്ന് വെളിപ്പെടുത്തലുമായി ഉദ്ധവ് താക്കറെ. മതത്തെ രാഷ്ട്രീയവുമായി ഇടകലർത്തി ബിജെപിക്കൊപ്പം നിന്നത് ശിവസേനയ്ക്കു സംഭവിച്ച തെറ്റാണെന്നു തുറന്നുപറഞ്ഞ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രംഗത്ത് . നിയമസഭയിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഉദ്ധവിന്റെ പ്രസ്താവന.
എൻസിപിക്കും കോൺഗ്രസിനും ഒപ്പം ചേരുന്നതിന് ശിവസേനയുടെ പ്രത്യയശാസ്ത്രം എന്തെന്നായിരുന്നു ഫഡ്നാവിസിന്റെ ചോദ്യം. ‘നിങ്ങള്‍ (ദേവേന്ദ്ര ഫഡ്‌നവിസ്) ജനവിധിയെ കുറിച്ചു പറഞ്ഞു. എന്നാൽ ഇതു രാഷ്ട്രീയമാണ്. രാഷ്ട്രീയത്തെയും മതത്തെയും ഇടകലർത്തുന്നത് തെറ്റാണെന്നും ധർമ’ത്തിന്റെ അനുയായികൾ വരെ ഒരിക്കൽ ചൂതുകളിയിൽ തോറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . രാഷ്ട്രീയം ഒരു ചൂതുകളിയാണ്. എന്നാൽ അതിനെ അതിന്റെ സ്ഥാനത്ത് നിര്‍ത്തണം. നമ്മൾ അതു മറന്നു. ഹിന്ദുത്വയുടെ പേരിൽ 25 വര്‍ഷത്തോളം ഒരുമിച്ച് നിന്നു. നമ്മൾ ഇപ്പോഴും മതം മാറിയിട്ടില്ല. ഇന്നും ഇന്നലെയും എന്നും നമ്മൾ ഹിന്ദുക്കളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha



























