ജമ്മു കാശ്മീരില്‍ നിന്ന് 72 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.... സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി ,സിഐഎസ്എഫ് ,എസ്എസ്ബി എന്നീ കേന്ദ്ര സായുധസേന കമ്പനികളെയാണ് കാശ്മീരില്‍ നിന്ന് പിന്‍വലിക്കുന്നത്

ജമ്മു കാശ്മീരില്‍ നിന്ന് 72 കമ്പനി കേന്ദ്രസേനയെ അടിയന്തരമായി പിന്‍വലിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. സിആര്‍പിഎഫ്(24), ബിഎസ്എഫ്(12) ഐടിബിപി(12) സിഐഎസ്എഫ്(12) എസ്എസ്ബി(12) എന്നീ കേന്ദ്ര സായുധസേന കമ്പനികളെയാണ് കാഷ്മീരില്‍നിന്ന് പിന്‍വലിക്കുന്നത്.
കാഷ്മീരിലെ സുരക്ഷ നടപടികള്‍ വിശകലനം ചെയ്യാന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്തിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ കേന്ദ്രസേനയെ വിന്യസിച്ചിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി നാലുമാസം പിന്നിടുമ്പോഴാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha



























