ദേശീയ പൗരത്വപ്പട്ടികയുടെ കാര്യത്തില്‍ നിലപാടു മയപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷാ.... പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരുചര്‍ച്ചയും നടത്തിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം ശരിവെച്ച് അമിത് ഷാ

ദേശീയ പൗരത്വപ്പട്ടികയുടെ കാര്യത്തില്‍ നിലപാടു മയപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായും. പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരുചര്‍ച്ചയും നടത്തിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാംലീല മൈതാനത്തെ പ്രസംഗം ശരിവെച്ച് അമിത് ഷാ ചൊവ്വാഴ്ച രംഗത്തെത്തി. ദേശവ്യാപകമായ പൗരത്വപ്പട്ടികയെക്കുറിച്ച് ചര്‍ച്ചനടന്നിട്ടില്ലെന്നും ആ സ്ഥിതിക്ക് അതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കേണ്ടതില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാ പറഞ്ഞു.
നവംബര്‍ 19-നു രാജ്യസഭയിലും ഡിസംബര്‍ ആദ്യം ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പുറാലിയിലും പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമാണ് ഷായുടെ ഇപ്പോഴത്തെ അഭിപ്രായം. 2024-നകം പൗരത്വപ്പട്ടിക തയ്യാറാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കുമെന്നായിരുന്നു അമിത് ഷാ അന്നുപറഞ്ഞത്.''പ്രധാനമന്ത്രി പറഞ്ഞതുശരിയാണ്. അത്തരമൊരു ചര്‍ച്ച മന്ത്രിസഭയിലോ പാര്‍ലമെന്റിലോ നടന്നിട്ടില്ല'' -ഷാ അഭിമുഖത്തില്‍ പറഞ്ഞു. ജനസംഖ്യാരജിസ്റ്ററും (എന്‍.പി.ആര്‍.) ദേശീയ പൗരത്വപ്പട്ടികയും(എന്‍.ആര്‍.സി.) തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ പറഞ്ഞു.
''അതുരണ്ടും രണ്ടാണ്. എന്‍.പി.ആര്‍. ദേശീയ ജനസംഖ്യാപട്ടികയാണ്. എന്‍.സി.ആര്‍. ദേശീയ പൗരത്വപ്പട്ടികയും. രണ്ടിനും വ്യത്യസ്തമായ നടപടിക്രമങ്ങളാണ്. എന്‍.പി.ആറിന്റെ വിവരങ്ങള്‍ എന്‍.ആര്‍.സി.ക്കായി ഉപയോഗിക്കില്ല'' -അമിത് ഷാ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha



























